ഒളിംപിക്‌സില്‍ ഗുസ്തിയിലൂടെ ഇന്‍ഡ്യയ്ക്ക് 6-ാം മെഡല്‍; എല്ലാ ഇന്‍ഡ്യക്കാരും അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് മോദിയുടെ ട്വീറ്റ്

 


ടോക്യോ: (www.kvartha.com 07.08.2021) ഒളിംപിക്‌സില്‍ ഗുസ്തിയിലൂടെ ഇന്‍ഡ്യയ്ക്ക് ആറാം മെഡല്‍. പുരുഷന്‍മാരുടെ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ 65 കിലോ വിഭാഗത്തില്‍ ബജ്രംഗ് പൂനിയയിലൂടെയാണ് ഇന്‍ഡ്യ വെങ്കലം നേടിയത്. ഒളിംപിക് ഗോദയിലെ സുവര്‍ണ സ്വപ്നങ്ങള്‍ തകര്‍ന്നതിന്റെ വിഷമം വെങ്കല മെഡല്‍ പോരാട്ടത്തിലെ തകര്‍പന്‍ പ്രകടനത്തിലൂടെ ബജ്രംഗ് പൂനിയ തീര്‍ക്കുകയായിരുന്നു.

പൂനിയയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. എല്ലാ ഇന്‍ഡ്യക്കാരും അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്നായിരുന്നു മോദി ട്വീറ്ററില്‍ കുറിച്ചത്.

വെങ്കല മെഡല്‍ പോരാട്ടത്തില്‍ കസഖ്സ്ഥാന്റെ ദൗലത്ത് നിയാസ് ബെകോവിനെയാണ് ബജ്രംഗ് പൂനിയ തറപറ്റിച്ചത്. 8-0 എന്ന സ്‌കോറിനാണ് പൂനിയയുടെ വിജയം. ആദ്യ റൗന്‍ഡില്‍ രണ്ട് പോയന്റ് നേടിയ പുനിയ രണ്ടാം റൗന്‍ഡില്‍ ആറ് പോയന്റുകള്‍ കൂടി സ്വന്തമാക്കിയാണ് വെങ്കല മെഡല്‍ ഉറപ്പിച്ചത്.

ഒളിംപിക്‌സില്‍ ഗുസ്തിയിലൂടെ ഇന്‍ഡ്യയ്ക്ക് 6-ാം മെഡല്‍; എല്ലാ ഇന്‍ഡ്യക്കാരും അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് മോദിയുടെ ട്വീറ്റ്
 
ഇതോടെ, ആറാം മെഡലുമായി ഇന്‍ഡ്യ ഒളിംപിക്‌സ് ചരിത്രത്തില്‍ തങ്ങളുടെ തന്നെ ഏറ്റവുമുയര്‍ന്ന മെഡല്‍ നേട്ടത്തിന് ഒപ്പമെത്തി. 2012ല്‍ ലന്‍ഡനിലാണ് ഇന്‍ഡ്യ ഇതിനു മുന്‍പ് ആറു മെഡലുകള്‍ നേടിയത്.

ഒളിംപിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്‍ഡ്യയുടെ ഏഴാം മെഡലാണിത്. രവികുമാര്‍ ദഹിയക്ക് ശേഷം ടോക്യോ ഒളിംപിക്സില്‍ ഗുസ്തിയില്‍ ഇന്‍ഡ്യയുടെ രണ്ടാമത്തെ മെഡലും. ഗുസ്തിയില്‍ രവികുമാര്‍ ദാഹിയയാണ് നേരത്തെ ഇന്‍ഡ്യയ്ക്കായി വെള്ളി നേടിയത്.

നേരത്തെ, സുവര്‍ണ പ്രതീക്ഷയുമായി സെമിയിലെത്തിയ ബജ്രംഗ് പൂനിയയെ മൂന്നു തവണ ലോക ചാംപ്യനായിട്ടുള്ള അസര്‍ബെയ്ജാന്‍ താരം ഹാജി അലിയേവാണ് തോല്‍പിച്ചത്. ഇതോടെയാണ് റെപഷാജ് റൗന്‍ഡ് ജയിച്ചെത്തിയ നിയാസ്‌ബെകോവുമായുള്ള വെങ്കല മെഡല്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്. ക്വാര്‍ടറില്‍ ഇറാന്റെ മൊര്‍തേസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്റംഗ് പുനിയ സെമിയിലേക്ക് മുന്നേറിയത്. പ്രീ ക്വാര്‍ടറില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ അക്മതലിവിനെയും തോല്‍പിച്ചിരുന്നു.

ടോക്യോയില്‍ വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു, ബാഡ്മിന്റന്‍ സിംഗിള്‍സില്‍ പി വി സിന്ധു, ബോക്‌സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍, ഇന്‍ഡ്യന്‍ പുരുഷ ഹോകി ടീം എന്നിവര്‍ വെങ്കലവും നേടി.

Keywords:  Bajrang Punia vs Daulet Niyazbekov Men's 65kg Wrestling Bronze Medal Match HIGHLIGHTS: Bajrang Punia Wins Bronze, Tokyo, Tokyo-Olympics-2021,J apan, Sports, Winner, News, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia