പാകിസ്ഥാനില്‍ നിന്നായത് കൊണ്ട് മാത്രം ഒരു താരത്തിനെതിരെ കുറ്റം പറയരുത്; നീരജ് ചോപ്രയുടെ ജാവലിന്‍ അര്‍ശാദ് നദീം എടുത്തതിന് പിന്നാലെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് ഗുസ്തി താരം ബജ്രംഗ് പൂനിയ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 28.08.2021) നീരജ് ചോപ്രയുടെ ജാവലിന്‍ അര്‍ശാദ് നദീം എടുത്തതിന് പിന്നാലെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് ഗുസ്തി താരം ബജ്രംഗ് പൂനിയ. കായികരംഗത്തെ ഭിന്നിപ്പിന്നായി ഉപയോഗിക്കരുതെന്ന് നീരജ് ചോപ്രയെ പിന്തുണച്ചുകൊണ്ട് ബജ്രംഗ് പൂനിയ പറഞ്ഞു. പാകിസ്ഥാനില്‍ നിന്നായത് കൊണ്ട് മാത്രം ഒരു താരത്തിനെതിരെ പറയരുതെന്നും ബജ്രംഗ് പൂനിയ ആവശ്യപ്പെട്ടു. എല്ലാ കായിക താരങ്ങളെയും ബഹുമാനിക്കാന്‍ പഠിക്കണമെന്നും ടോകിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ബജ്രംഗ് പൂനിയ പറഞ്ഞു. 
Aster mims 04/11/2022

പാകിസ്ഥാനില്‍ നിന്നായത് കൊണ്ട് മാത്രം ഒരു താരത്തിനെതിരെ കുറ്റം പറയരുത്; നീരജ് ചോപ്രയുടെ ജാവലിന്‍ അര്‍ശാദ് നദീം എടുത്തതിന് പിന്നാലെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് ഗുസ്തി താരം ബജ്രംഗ് പൂനിയ


ടോകിയോ ഒളിംപിക്‌സിലെ ജാവലിന്‍ ത്രോ ഫൈനലില്‍ പാക് താരം അര്‍ശാദ് നദീം, ഇന്‍ഡ്യയുടെ സ്വര്‍ണമെഡല്‍ ജേതാവായ നീരജ് ചോപ്രയുടെ ജാവലിന്‍ എടുത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപം ഉയര്‍ന്നിരുന്നു. നീരജിന്റെ ജാവലിനില്‍ അര്‍ശാദ് നദീം കൃത്രിമം കാട്ടാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രചാരണം. ഇതിനെത്തുടര്‍ന്ന് വാസ്തവം വെളിപ്പെടുത്തി ചോപ്രയും രംഗത്തത്തിയിരുന്നു. 

ടോകിയോ ഒളിംപിക്‌സിലെ ജാവലിന്‍ ത്രോ ഫൈനലിനിടെ പാക് താരം അര്‍ശാദ് നദീം തന്റെ ജാവലിന്‍ എടുത്തത് കൃത്രിമത്വം കാണിക്കാനല്ലെന്ന് നീരജ് ചോപ്ര വ്യക്തമാക്കിയിരുന്നു. വൃത്തികെട്ട അജണ്ടകള്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കുമായി തന്നെ ഉപയോഗിക്കരുതെന്നായിരുന്നു നീരജ് ചോപ്രയുടെയും പ്രതികരണം. വിവാദങ്ങളിലേക്കും വിദ്വേഷ പ്രചാരണങ്ങളിലേക്കും തന്റെ പേരു വലിച്ചിഴയ്ക്കരുതെന്നും ചോപ്ര അഭ്യര്‍ഥിച്ചു. ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് കായിക മത്സരങ്ങള്‍ പകര്‍ന്നു നല്‍കുന്നതെന്നും തന്റെ പേര് ഉപയോഗിച്ചുള്ള വിവാദങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും നീരജ് ചോപ്ര വ്യക്തമാക്കി.

Keywords:  News, National, India, New Delhi, Sports, Player, Tokyo-Olympics-2021, Players, Bajrang backs Neeraj protest over ‘agenda’, says respect athletes, whether from Pak or elsewhere
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia