Badminton stars | ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്: വിക്ടർ അക്സൽസനെ തോൽപിക്കാനാവുമോ? ചരിത്രം സൃഷ്ടിക്കാൻ ലീ സി ജിയ

 


ടോക്യോ: (www.kvartha.com) ഓഗസ്റ്റ് 22 മുതൽ 28 വരെ ജപാനിലെ ടോക്യോയിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാംപ്യൻഷിപിൽ ലോകത്തിലെ ഏറ്റവും മികച്ച ഒട്ടുമിക്ക ബാഡ്മിന്റൺ താരങ്ങളും പങ്കെടുക്കുന്നുണ്ട്. കോവിഡ് ദുരിതത്തിന് ശേഷം ആദ്യമായാണ് എല്ലാ പ്രമുഖരും ഒരേ ടൂർണമെന്റിൽ കോർടിലെത്തുന്നത്.
  
Badminton stars | ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്: വിക്ടർ അക്സൽസനെ തോൽപിക്കാനാവുമോ? ചരിത്രം സൃഷ്ടിക്കാൻ ലീ സി ജിയ


ആർക്കെങ്കിലും വിക്ടർ അക്സൽസനെ തോൽപിക്കാൻ കഴിയുമോ?

നിലവിലെ ഒളിംപിക് ചാംപ്യൻ വിക്ടർ അക്സൽസെൻ ഇപ്പോൾ മികച്ച ഫോമിലാണ്. ഈ സീസണിൽ ഒരു പുരുഷ സിംഗിൾസ് മത്സരത്തിൽ മാത്രം തോറ്റ ഡെയ്ൻ

മികച്ച നിലയിലാണ്. നാല് ലോക ടൂർ കിരീടങ്ങൾ, അതിൽ രണ്ടെണ്ണം സൂപർ 1000 ടൂർണമെന്റുകളിൽ സ്വന്തമാക്കിയ ഈ 28-കാരൻ അജയ്യനാണ്. ഈ വർഷമാദ്യം അദ്ദേഹം തന്റെ മൂന്നാമത്തെ യൂറോപ്യൻ കിരീടവും നേടി, ഡെൻമാർകിനായി തോമസ് കപ് മത്സരങ്ങളെല്ലാം ജയിച്ച് സെമിഫൈനലിലെത്തി. ഒരു വർഷം മുമ്പ് ഒളിംപിക്‌സ് സ്വർണം നേടിയ നഗരത്തിലേക്ക് അക്‌സൽസെൻ തിരിച്ചെത്തുന്നു, വീണ്ടും സ്വർണം നേടാൻ.


ലീ സി ജിയ ചരിത്രം സൃഷ്ടിക്കുമോ?

1977 ലെ ലോക ചാംപ്യൻഷിപിന്റെ ഉദ്ഘാടന പതിപ്പിന് ശേഷം, ഒരു മലേഷ്യക്കാരനും അഞ്ച് ഇനങ്ങളിൽ ഒന്നിലും കിരീടം നേടിയിട്ടില്ല. അത് മാറ്റാൻ ലീ സി ജിയ വളരെയധികം ആഗ്രഹിക്കുന്നു. തന്റെ പ്രധാന ലക്ഷ്യം ഈ ടൂർണമെന്റ് ആണെന്ന് അദ്ദേഹം വ്യക്തമായി പ്രസ്താവിക്കുകയും ചെയ്തു. ലോക കിരീടത്തിനായുള്ള വെല്ലുവിളി ഉയർത്താൻ ഈ 24കാരന് കഴിയും.

Keywords:  Tokyo, Japan, Badminton, World_Badminton_Championships, Sports, News, Top-Headlines, Badminton World Championships: stars in action.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia