Babar Responds | സ്വകാര്യ ഫോടോകളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഹണി ട്രാപില്‍ കുടുങ്ങിയെന്ന ആരോപണം; ആദ്യ പ്രതികരണവുമായി പാകിസ്താന് ക്രികറ്റ് നായകന് ബാബര്‍ അസം
Jan 17, 2023, 12:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇസ്ലാമാബാദ്: (www.kvartha.com) കഴിഞ്ഞ ദിവസമാണ് പാകിസ്താന് ക്രികറ്റ് ടീം നായകന് ബാബര്‍ അസം ഹണിട്രാപില്‍ കുടുങ്ങിയതായി ചില മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്. താരത്തിന്റേതെന്ന് അവകാശപ്പെടുന്ന നിരവധി സ്വകാര്യ ചിത്രങ്ങളും ഓഡിയോ റെകോര്ഡിംഗുകളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മറ്റൊരു പാക് ക്രികറ്റ് താരത്തിന്റെ കാമുകിയുമായി ചാറ്റ് ചെയ്യുമ്പോഴാണ് ബാബര്‍ കുടുങ്ങിയതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ അവകാശവാദം.
എന്നാല്‍ ബാബറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി കൊണ്ടുള്ള പാകിസ്താന് ക്രികറ്റ് ടീമിനെ പിടിച്ചുലച്ച സെക്സ് വീഡിയോ വിവാദത്തില്‍ പാകിസ്താന് ക്രികറ്റ് ബോര്‍ഡും ബാബറും ഒന്നുംതന്നെ പ്രതികരിച്ചിരുന്നില്ല. അതേസമയം, പലരും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കരുത്തനായിരിക്കൂവെന്ന് ബാബറിനെ പിന്തണച്ചുകൊണ്ട് പലരും ട്വീറ്റ് ചെയ്തു.
ഇപ്പോഴത്തെ വിവാദത്തിന് ശേഷമുള്ള ബാബറിന്റെ ട്വീറ്റാണ് ക്രികറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'സന്തോഷത്തോടെയിരിക്കാന്‍ അധിക സമയമൊന്നും വേണ്ട'- എന്നാണ് പാക് താരം പങ്കുവച്ചിരിക്കുന്ന ട്വീറ്റ്. കൂടെ ചിരിയോടെയുള്ള അദ്ദേഹത്തിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.
പാകിസ്താന് നായകന് ഹണിട്രാപില്‍ അകപ്പെട്ടെന്ന രീതിയിലാണ് സാമൂഹികമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വീഡിയോയും ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും പ്രചരിച്ചത്. സഹതാരത്തിന്റെ കാമുകിയുമായി അശ്ലീല സംഭാഷണം നടത്തിയെന്നും ട്വീറ്റുകള്‍ വന്നിരുന്നു. ഇതു തുടര്‍ന്നാല്‍ കാമുകനായ പാക് താരത്തെ ടീമില്‍ നിന്ന് പുറത്താക്കില്ലെന്ന വാഗ്ദാനവും നല്‍കുന്നുണ്ടെന്ന് നമോ യാദവ് എന്നയാള്‍ ചെയ്ത ട്വീറ്റില്‍ പറയുന്നു.
പാക് താരത്തിന്റെ പെണ്‍സുഹൃത്തിനെ ബാബര്‍ ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞ കുറേനാളുകളായി ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിക്കെതിരെ പാകിസ്താനില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പുതിയ വിവാദം. ബാബര്‍ അസമിനെ പിന്തുണച്ചും വിമര്‍ശിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നിറയുകയാണ്.
അതേസമയം ബാബറിന്റെ നായകപദവി കളയാനുള്ള നീക്കത്തിന്റെ ഭാഗമാണ് വിവാദമെന്നും പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്. അവസാനം നാട്ടില്‍ നടന്ന ഓസ്ട്രേലിയ, ഇന്‍ഗ്ലന്‍ഡ്, ന്യുസീലന്‍ഡ് ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരകളില്‍ ഒരു ജയം പോലും നേടാന്‍ പാകിസ്താനായിരുന്നില്ല.
Doesn't take too much to be happy ☺️ pic.twitter.com/udKmZTHl6V
— Babar Azam (@babarazam258) January 16, 2023
Keywords: News,World,international,Sports,Player,Cricket,Allegation,Twitter,Social-Media, Babar Azam's one-line Tweet amid accusation, leaked intimate chats and videos storm the internetBabar Azam sexting with gf of another Pakistan cricketer and promising her that her bf won’t be out of team if she keeps sexting with him is just 👎🏿
— Dr Nimo Yadav (@niiravmodi) January 15, 2023
I hope allah is watching all this .
pic.twitter.com/nlKEp55dUB
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

