SWISS-TOWER 24/07/2023

ഓസ്ട്രേലിയന്‍ ക്രികെറ്റ് ഇതിഹാസം റോഡ്നി മാര്‍ഷ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന് കോമയില്‍ കഴിയുന്നതിനിടെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിഡ്നി: (www.kvartha.com 04.03.2022) ഓസ്ട്രേലിയന്‍ ക്രികെറ്റ് ഇതിഹാസം റോഡ്നി മാര്‍ഷ് അന്തരിച്ചു. കഴിഞ്ഞയാഴ്ച ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട മാര്‍ഷ് കോമയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഓസ്ട്രേലിയന്‍ ക്രികെറ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച വികെറ്റ് കീപര്‍മാരിലൊരാളാണ് മാര്‍ഷ്.
Aster mims 04/11/2022

ഓസ്ട്രേലിയന്‍ ക്രികെറ്റ് ഇതിഹാസം റോഡ്നി മാര്‍ഷ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന് കോമയില്‍ കഴിയുന്നതിനിടെ

96 ടെസ്റ്റ് മത്സരങ്ങളില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച മാര്‍ഷ് 13 വര്‍ഷം നീണ്ടുനിന്ന കരിയറിനുടമയാണ്. ഇയാന്‍ ചാപല്‍ നായകനായ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു റോഡ്നി മാര്‍ഷ്. ഓസ്ട്രേലിയന്‍ ക്രികെറ്റ് ടീമിന്റെ സെലക്ഷന്‍ കമിറ്റി ചെയര്‍മാനായും 2005ല്‍ ആഷസ് ജയിച്ച ഇന്‍ഗ്ലന്‍ഡ് ദേശീയ ടീമിന്റെ സെലക്ടറായും റോഡ്നി മാര്‍ഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

1970ല്‍ ക്രികെറ്റ് അരങ്ങേറ്റം കുറിച്ച മാര്‍ഷ് 1984ല്‍ വിരമിച്ചു. അക്കാലത്തെ മികച്ച പേസ് ബൗളറായ ഡെന്നീസ് ലിലിയുടെ നിരവധി വികെറ്റുകള്‍ കീപറായ മാര്‍ഷിന്റെ കാചുകളിലൂടെയാണ് ഉണ്ടായത്. 95 തവണയാണ് ഇത്തരത്തില്‍ ലിലിയ്ക്കായി മാത്രം മാര്‍ഷ് കാചെടുത്തത്. 355 പുറത്താക്കലുകളാണ് സ്റ്റംപിംഗിലൂടെയും കാചിലൂടെയും മാര്‍ഷ് നേടിയത്.

1981ല്‍ ലോക ക്രികെറ്റ് ചരിത്രത്തിലെ കുപ്രസിദ്ധമായ അന്‍ഡര്‍ ആം ബൗളിംഗ് സംഭവത്തിന്റെ സമയത്ത് ടീം വികെറ്റ് കീപര്‍ മാര്‍ഷ് ആയിരുന്നു. അന്ന് നായകനായ ഗ്രേ ചാപല്‍ അനുജനായ ട്രെവര്‍ ചാപലിനോട് ന്യൂസിലാന്‍ഡിനെതിരായി വിജയിക്കാന്‍ അന്‍ഡര്‍ ആം ബൗളിംഗിന് നിര്‍ദേശിച്ചിരുന്നു. ഈ തീരുമാനത്തില്‍ വളരെ അതൃപ്തനായിരുന്നു അന്ന് റോഡ്‌നി മാര്‍ഷ്.

Keywords: Australian cricket legend Rodney Marsh dead at 74, Sidney, News, Cricket, Sports, Dead, Obituary, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia