ചരിത്രം കുറിച്ച് ഓസ്‌ട്രേലിയന്‍ നീന്തല്‍ താരം എമ്മ മെകിയണ്‍; ഒരൊറ്റ ഒളിംപിക്‌സില്‍ നിന്നും നേടിയത് 7 മെഡലുകൾ
Aug 2, 2021, 16:31 IST
ടോക്യോ: (www.kvartha.com 02.08.2021) ഒരൊറ്റ ഒളിംപിക്‌സില്‍ നിന്ന് ഏഴ് മെഡലുകള്‍ നേടിയ ആദ്യ വനിതാ നീന്തല്‍ താരമെന്ന റെകോർഡ് ഇനി എമ്മക്ക് സ്വന്തം. ഓസ്‌ട്രേലിയന്‍ നീന്തല്‍ താരം എമ്മ മെകിയണിനാണ് ഈ നേട്ടം കൈവരിച്ചത്.
നാല് സ്വര്‍ണവും മൂന്ന് വെങ്കലവുമാണ് എമ്മ സ്വന്തമാക്കിയത്. ഞായറാഴ്ച 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 4-100 മീറ്റര്‍ മെഡ്‌ലെ റിലേയിലേയും വിജയമാണ് എമ്മയെ ഈ ചരിത്രനേട്ടത്തിന് അര്‍ഹയാക്കിയത്.
50 മീറ്റര്‍ സെമിയില്‍ എമ്മ ഒളിംപിക്സ് റെകോര്‍ഡും തിരുത്തിക്കുറിച്ചു. വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 4-100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ, എന്നിവയിലും താരം സ്വര്‍ണം നേടിയിരുന്നു. 4-100 മീറ്റര്‍ മെഡ്‌ലെ റിലേ, 100 മീറ്റര്‍ ബടര്‍ഫ്‌ലൈ, വനിതകളുടെ 4-200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ എന്നിവയില്‍ വെങ്കലവും നേടി.

റിയോയിലേതുള്‍പെടെ ആകെ ഒമ്പത് ഒളിംപിക് മെഡലുകളാണ് എമ്മ നേടിയിട്ടുള്ളത്. എമ്മയ്ക്ക് ഇപ്പോഴും ഈ മെഡല്‍നേട്ടം വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത് തന്റെ അധ്വാനത്തിന്റെ ഫലമാണെന്നും എമ്മ പറയുന്നു. 1952 ലെ ഹെല്‍സിങ്കി ഗെയിംസില്‍ സോവിയറ്റ് ജിംനാസ്റ്റ് താരം മരിയയാണ് നേരത്തെ ഒരേ ഒളിംപിക്‌സില്‍ ഏഴു മെഡലുകള്‍ നേടിയിട്ടുള്ള ആദ്യതാരം.
Keywords: News, Tokyo-Olympics-2021, Tokyo, Australia, Olympics, Japan, Sports, Australia Swimmer, Australia Swimmer Emma McKeon, Single Olympics, Australia Swimmer Emma McKeon Becomes First Female To Win Seven Medals At Single Olympics.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.