മൊണാക്കോ: യൂറോപ്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം സ്പാനിഷ് ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് യൂറോപ്പ ലീഗ് ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ കിരീടം നേടിയത്.
ഫല്‍ക്കാവോയുടെ ഹാട്രിക് മികവിലാണ് അത്‌ലറ്റിക്കോ ചെല്‍സിയെ അട്ടിമറിച്ചത്. ഒന്നാം പകുതിയിലായിരുന്നു ഫല്‍ക്കാവോയുടെ ഹാട്രിക്. മിരാന്‍ഡയിലൂടെ അത്‌ലറ്റിക്കോയുടെ പട്ടികതികച്ചു. ചെല്‍സിയുടെ ആശ്വാസഗോള്‍ ഗാരി കാഹിലിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
ആറാംമിനിട്ടിലായിരുന്നു ഫല്‍ക്കാവോയുടെ ആദ്യഗോള്‍. 19, 45 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് കൊളംബിയന്‍ താരമായ ഫല്‍ക്കാവോ ഹാട്രിക് തികച്ചു. അറുപതാം മിനിറ്റിലായിരുന്നു മിരാന്‍ഡയുടെ ഗോള്‍. പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ കാഹില്‍ ചെല്‍സിയുടെ ഏകഗോള്‍ സ്‌കോര്‍ ചെയ്തു.
SUMMARY: EUROPEAN champions Chelsea has crashed to a 4-1 Super Cup defeat to Atletico Madrid in Monaco, with the Spanish side's Colombian hotshot Radamel Falcao the star of the show at the Stade Louis II stadium.
key words: Atletico Madrid , European Super Cup, Madrid players , Colombian forward , Radamel Falcao Garcia, Chelsea, Super Cup final , soccer match, Louis II stadium, Monaco, Atletico Madrid striker Falcao , hat-trick , Spanish side,Champions League winner, Chelsea , Colombia international, second hat-trick , Miranda, Gary Cahill , Europa League,Athletic Bilbao,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.