ദേശീയ ക്യാമ്പില്‍ പങ്കെടുത്തില്ല; 3 മലയാളി താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 30.09.2015) പാട്യാലയില്‍ നടന്ന ദേശീയ ക്യാമ്പില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മൂന്ന് മലയാളി താരങ്ങള്‍ക്ക് വിലക്ക്. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനാണ് ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാക്കളായ അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവരേയും കേരളാ പോലീസ് താരമായ അഞ്ജു തോമസിനെയും വിലക്കാന്‍ തീരുമാനിച്ചത്. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ നിന്നുമാണ് താരങ്ങളെ വിലക്കിയിരിക്കുന്നത്.

ക്യാമ്പില്‍ പങ്കെടുക്കാത്തതിന് വിശദീകരണം ആവശ്യപ്പെട്ട് മൂന്നു പേര്‍ക്കും ഫെഡറേഷന്‍ ഈ മാസം 24ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനകം ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്താനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മൂവരും എത്തിയില്ല. തുടര്‍ന്ന് ദേശീയ ക്യാമ്പിനുള്ള പട്ടികയില്‍ നിന്ന് മൂവരേയും അധികൃതര്‍ ഒഴിവാക്കുകയായിരുന്നു.

അതേസമയം, പഠനം തടസപ്പെടുമെന്നതിനാല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്നുപേരും  ഫെഡറേഷന് കത്തു നല്‍കിയിരുന്നതായി സായി അധികൃതര്‍ പറഞ്ഞു. അനു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥനിയും അനില്‍ഡ അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥിനിയുമാണ്.

ദേശീയ ഗെയിംസില്‍ വനിതകളുടെ 400 മീറ്ററില്‍ ജേതാവാണ് അനില്‍ഡ തോമസ്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ ദേശീയ ചാമ്പ്യനാണ് അനു രാഘവന്‍. കേരളാ സര്‍ക്കാരിന്റെ എലൈറ്റ് സ്‌കീമിനു കീഴില്‍ തിരുവനന്തപുരം സായിയില്‍ പരിശീലനം നടത്തി വരികയാണ് ഇരുവരും. പാട്യാല ക്യാമ്പിലെ പരിശീലനത്തില്‍ മൂവരും തൃപ്തരല്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കാലാവസ്ഥയാണ് ഇവരുടെ പ്രധാന പ്രശ്‌നം. പാട്യാലയിലെ വിദേശ കോച്ച് യുറി ഒഗൊറോഡ്‌നികിന് കീഴില്‍ പരിശീലനം നടത്താന്‍ ഇവര്‍ക്ക് ആഗ്രഹമില്ല. കേരളത്തിലെ കോച്ചിന് കീഴിലാണ് മൂവരും നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളതെന്നും കേരള അത്‌ലറ്റിക് അസോസിയേഷന്‍ പറയുന്നു.

ദേശീയ ക്യാമ്പില്‍ പങ്കെടുത്തില്ല; 3 മലയാളി താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

Also Read:
ഉദുമയില്‍ 75 കാരിയുടെ മൃതദേഹം കിണറില്‍ കണ്ടെത്തി

Keywords:  Athletics national camp notice for 3 Kerala players,Chennai, Student, Sports.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia