Lydia De Vega | 'ഏഷ്യയിലെ സ്പ്രിന്റ് റാണി' ലിഡിയ ഡി വേഗ അന്തരിച്ചു

 


ADVERTISEMENT



മനില: (www.kvartha.com) ഏഷ്യയിലെ സ്പ്രിന്റ് റാണി എന്ന നിലയില്‍ പ്രശസ്തി നേടിയ കായികതാരം ലിഡിയ ഡി വേഗ (57) അന്തരിച്ചു. നാല് വര്‍ഷം അര്‍ബുദത്തോട് പൊരുതിയാണ് ഡി വേഗ മരണത്തിന് കീഴടങ്ങിയത്. 2018ലാണ് ക്യാന്‍സര്‍ ബാധിതയാവുന്നത്.

1980കളില്‍ ഏഷ്യയിലെ ഏറ്റവും വേഗതയുള്ള താരമായിരുന്ന ലിഡിയ ഫിലിപീന്‍സിന്റെ അഭിമാന താരമായിരുന്നു. 100 മീറ്ററിലും 200 മീറ്ററിലും മത്സരിച്ച് നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ അഭിമാനമായ ഇന്‍ഡ്യന്‍ സ്പിനറും എംപിയുമായ പിടി ഉഷയും ഡി വേഗയും തമ്മിലുള്ള പോരാട്ടങ്ങള്‍ ശ്രദ്ധേയമായിരുന്നു. 
Aster_MIMS

Lydia De Vega | 'ഏഷ്യയിലെ സ്പ്രിന്റ് റാണി' ലിഡിയ ഡി വേഗ അന്തരിച്ചു


1982 ഏഷ്യാ കപില്‍ ഉഷയെ പിന്തള്ളിയാണ് ഡി വേഗ സ്വര്‍ണം നേടിയത്. 87ലെ ഏഷ്യന്‍ ചാംപ്യന്‍ഷിപിലെ 200 മീറ്ററിലും സ്വര്‍ണനേട്ടത്തില്‍ നിന്ന് ഉഷയെ തടഞ്ഞത് ഡി വേഗ ആയിരുന്നു. അന്ന് വെറും അര സെകന്‍ഡിനാണ് ഉഷയ്ക്ക് സ്വര്‍ണം നഷ്ടമായത്. 100 മീറ്ററില്‍ 11.28 സെകന്‍ഡാണ് താരത്തിന്റെ മികച്ച സമയം. 23.35 സെകന്‍ഡ് കൊണ്ട് 200 മീറ്ററും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 

ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപുകളില്‍ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ഡി വേഗ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടി. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഒന്‍പത് സ്വര്‍ണവും രണ്ട് വെള്ളിയുമാണ് താരത്തിന്റെ സമ്പാദ്യം. 1994ല്‍ മത്സര രംഗത്തുനിന്ന് വിരമിച്ചു. 

Keywords: News,World,international,Sports,Death,Player,diseased,Top-Headlines, Asia's 'track queen' of the 1980s Lydia de Vega dies after 4-year cancer battle
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia