Asian Games postponed | ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കോവിഡ് വ്യാപനം; ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു
May 6, 2022, 16:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബീജിങ്: (www.kvartha.com) ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. അനിശ്ചിതകാലത്തേക്ക് ഗെയിംസ് മാറ്റിവച്ചതായി സംഘാടകരാണ് അറിയിച്ചത്. സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഏഷ്യന്‍ ഗെയിംസ് നിശ്ചയിച്ചിരുന്നത്.
ഗെയിംസ് മാറ്റി വെച്ച വിവരം ചൈനീസ് ദേശിയ മാധ്യമങ്ങളാണ് റിപോര്‍ട് ചെയ്തത്. 2022 സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ ചൈനയിലെ ഹാങ്ഷൗവില്‍ നടക്കാനിരുന്ന 19-ാം ഏഷ്യന്‍ ഗെയിംസ് മാറ്റിവയ്ക്കുകയാണെന്നും കായിക മത്സരത്തിന്റെ പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അറിയിച്ചത്.
അടുത്ത കാലത്തായി ചൈനയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. കിഴക്കന്‍ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹാങ്ഷൗ. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്ഷൗ സ്ഥിതി ചെയ്യുന്നത്.
ആഴ്ചകളായി സീറോ ടോളറന്‍സ് സമീപനത്തിന്റെ ഭാഗമായി ലോക് ഡൗണില്‍ ആയിരുന്നു നഗരം. ഏഷ്യന്‍ ഗെയിംസിനും തുടര്‍ന്ന് വരുന്ന ഏഷ്യന്‍ പാരാ ഗെയിംസിനുമായി 56 മത്സര വേദികളുടെ നിര്‍മാണം ഹാങ്ഷൗവില്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്ന് സംഘാടകര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
Keywords: Hangzhou Asian Games postponed after fresh Covid wave in China, Beijing, China, News, Sports, COVID-19, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.