Asian Games | ഏഷ്യൻ ഗെയിംസ്: ബംഗ്ലാദേശിനെ 9 വിക്കറ്റിന് തകർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനലിൽ

 


ഹാങ്ചൗ: (KVARTHA) ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ഫൈനലിൽ കടന്നു. സെമിയിൽ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബംഗ്ലാദേശ് ടീമിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനാകാതെ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 96 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

Asian Games | ഏഷ്യൻ ഗെയിംസ്: ബംഗ്ലാദേശിനെ 9 വിക്കറ്റിന് തകർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനലിൽ

ബംഗ്ലാദേശിനായി സക്കീർ അലി 24 റൺസ് അടിച്ചപ്പോൾ പർവേസ് ഹുസൈൻ 23 റൺസ് നേടി. ഇന്ത്യക്കായി സായി കിഷോർ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തി. 97 റൺസ് വിജയലക്ഷ്യം പത്താം ഓവറിൽ തന്നെ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

എന്നാൽ, കഴിഞ്ഞ മത്സരത്തിലെ ഹീറോ യശസ്വി ജയ്‌സ്വാൾ റണ്ണൊന്നുമെടുക്കാതെ പവലിയനിലേക്ക് മടങ്ങി. ക്യാപ്റ്റൻ ഋതുരാജും തിലക് വർമയും ചേർന്ന് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചു. ഋതുരാജ് 40 റൺസോടെയും തിലക് വർമ ​​55 റൺസോടെയും പുറത്താകാതെ നിന്നു.

Keywords: News, National, Hangchow, Asian Games, India, Bangladesh, Cricket, Sports, Asian Games: India beats Bangladesh by 9 wickets to qualify for final.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia