Asian Games | ഏഷ്യൻ ഗെയിംസ്: പുരുഷ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് സ്വർണം; മഴ മൂലം ഫൈനൽ ഉപേക്ഷിച്ചെങ്കിലും ടീം പൊന്നണിഞ്ഞത് ഇങ്ങനെ

ADVERTISEMENT

ഹാങ്ചൗ: (KVARTHA) ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് സ്വർണം. അഫ്ഗാനിസ്താനെതിരായ ഫൈനൽ മത്സരം മഴയെത്തുടർന്ന് റദ്ദാക്കിയതിനെ തുടർന്ന് മത്സരം പൂർത്തിയാക്കാനായില്ലെങ്കിലും മികച്ച റാങ്കിംഗും പ്രകടനവും കണക്കിലെടുത്ത് ഇന്ത്യൻ ടീമിന് സ്വർണ മെഡൽ ലഭിക്കുകയായിരുന്നു.

Asian Games | ഏഷ്യൻ ഗെയിംസ്: പുരുഷ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് സ്വർണം; മഴ മൂലം ഫൈനൽ ഉപേക്ഷിച്ചെങ്കിലും ടീം പൊന്നണിഞ്ഞത് ഇങ്ങനെ

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ 18.2 ഓവറിൽ 112 റൺസെടുത്തതിന് പിന്നാലെ മഴ പെയ്യുകയായിരുന്നു. തുടർന്ന് മത്സരം നിർത്തിവെക്കേണ്ടി വന്നു. നാല് ഓവറിൽ 12/3 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ അഫ്ഗാനിസ്താൻ. ഷാഹിദുല്ല കമാൽ 49 റൺസെടുത്തതോടെയാണ് ടീം ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങിയത്.

Asian Games | ഏഷ്യൻ ഗെയിംസ്: പുരുഷ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് സ്വർണം; മഴ മൂലം ഫൈനൽ ഉപേക്ഷിച്ചെങ്കിലും ടീം പൊന്നണിഞ്ഞത് ഇങ്ങനെ

അതേസമയം, അവസാന പന്തിൽ ഡിഎൽഎസ് രീതിയിൽ പാക്കിസ്താനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ബംഗ്ലാദേശ് വെങ്കലം നേടി. നേരത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമും സ്വർണം നേടിയിരുന്നു. ഇന്ത്യ ഇതുവരെ 26 സ്വർണം നേടിയിട്ടുണ്ട്.

Keywords: News, Natonal, Asian Games, India, Bangladesh, Cricket, Sports, Asian Games cricket: India win gold after final abandoned.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia