Football | ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ കളിക്കാരെ ജ്യോത്സ്യന്റെ ഉപദേശപ്രകാരം തിരഞ്ഞെടുത്തുവെന്ന് റിപ്പോര്‍ട്ട്; 'ജ്യോതിഷിക്ക് പ്രതിഫലമായി നല്‍കിയത് 12-15 ലക്ഷം രൂപ'

 


ന്യൂഡെല്‍ഹി: (www.kvartha.com) 2022 ജൂണ്‍ 11ന് കൊല്‍ക്കത്തയില്‍ നടന്ന അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ നിര്‍ണായകമായ ഏഷ്യാ കപ്പ് യോഗ്യതാ മത്സരം കളിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ്, ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ ജ്യോത്സ്യന്റെ ഉപദേശം പാലിച്ചതായി റിപ്പോര്‍ട്ട്. 'പ്രിയ സുഹൃത്തേ, ഓരോ കളിക്കാരന്റെയും ജൂണ്‍ 11-ലെ ചാര്‍ട്ട് നിങ്ങള്‍ക്ക് കാണാം. കിക്ക് ഓഫ് സമയം 20.30', എന്നിങ്ങനെ കോച്ച് ഇഗോര്‍ സ്റ്റിമാക് ജ്യോത്സ്യനായ ഭൂപേഷ് ശര്‍മ്മയ്ക്ക് സന്ദേശം അയച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
     
Football | ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ കളിക്കാരെ ജ്യോത്സ്യന്റെ ഉപദേശപ്രകാരം തിരഞ്ഞെടുത്തുവെന്ന് റിപ്പോര്‍ട്ട്; 'ജ്യോതിഷിക്ക് പ്രതിഫലമായി നല്‍കിയത് 12-15 ലക്ഷം രൂപ'

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (AIFF) ഉദ്യോഗസ്ഥനാണ് ജ്യോതിഷ് ശര്‍മയെ ഫുട്‌ബോള്‍ പരിശീലകന് പരിചയപ്പെടുത്തിയതെന്നും സ്റ്റിമാക് ജ്യോത്സ്യന് അയച്ച പട്ടികയില്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള 11 കളിക്കാരുടെ പേരുകള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ടൂര്‍ണമെന്റില്‍ തുടരാന്‍ ഇന്ത്യക്ക് ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമായിരുന്നു. മത്സരത്തില്‍ ഇന്ത്യ 2-1 ന് വിജയിച്ചു.

ഒരു മണിക്കൂറിനുള്ളില്‍ താരങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളുമായി ജ്യോത്സ്യന്‍ പ്രതികരിച്ചു. 'ശരി', 'വളരെ നന്നായി ചെയ്യാന്‍ കഴിയും', 'ആത്മവിശ്വാസം കുറയ്‌ക്കേണ്ടതുണ്ട്', 'ശരാശരി ദിവസത്തേക്കാള്‍ മോശം', 'വളരെ നല്ല ദിവസം, പക്ഷേ ആക്രമണാത്മകമാകാം', 'ഈ ദിവസം വേണ്ട', എന്നിങ്ങനെ ഓരോ പേരുകള്‍ക്കെതിരെയും ജ്യോത്സ്യന്‍ അഭിപ്രായം രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. മത്സരം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്, ജ്യോത്സ്യന്റെ ഉപദേശ പ്രകാരം അനുകൂലമല്ലാത്ത രണ്ട് ഇന്ത്യന്‍ താരങ്ങളെ ഒഴിവാക്കിയെന്നാണ് പറയുന്നത്.

പരിശീലകനും ജ്യോത്സ്യനും തമ്മിലുള്ള ആശയവിനിമയം ഇത് ആദ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൊയേഷ്യന്‍ വംശജനായ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കും ജ്യോത്സ്യനും തമ്മില്‍ മെയ്-ജൂണ്‍ മാസങ്ങളില്‍ ഇത്തരത്തിലുള്ള നൂറോളം സന്ദേശങ്ങള്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ ഇന്ത്യ നാല് മത്സരങ്ങള്‍ കളിച്ചിരുന്നുവെന്നും ഓരോ മത്സരത്തിന് മുമ്പും സ്റ്റിമാക് ശര്‍മയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സന്ദേശങ്ങള്‍ കാണിക്കുന്നു.

ഇത് ഇന്ത്യന്‍ ടീമിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുക മാത്രമല്ല, രഹസ്യാത്മകതയെക്കുറിച്ചുള്ള ചോദ്യവും ഉയര്‍ത്തുന്നുണ്ടെന്നും ടീമിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുള്ള ഒരാളുമായി പങ്കുവെച്ചാല്‍ അവ ദുരുപയോഗം ചെയ്യപ്പെടാനും ഇടയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ജോലിക്കായി ജ്യോത്സ്യന് 12-15 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായും മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

Keywords: Asian Cup, India football, Igor Stimac, National News, Indian Football, Indian Football Team, Indian Sports News, Sports News, India Football Coach, Asian Cup prelims: India football coach Igor Stimac gave details of players to astrologer, picked team on his advice.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia