Police security | യുഎഇയില്‍ നടക്കുന്ന ഏഷ്യകപ് ക്രികറ്റ് മത്സരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ മികവാർന്ന ഒരുക്കങ്ങളുമായി പൊലീസ്
Aug 20, 2022, 14:22 IST
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) യുഎഇയില്‍ നടക്കുന്ന ഏഷ്യകപ് ക്രികറ്റ് മത്സരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസ് സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ഇൻഡ്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് അടക്കം ഏഷ്യയിലെ ക്രികറ്റ് രംഗത്തെ സുപ്രധാന ടീമുകള്‍ അണിനിരക്കുന്ന മത്സരങ്ങള്‍ ദുബൈ, ശാര്‍ജ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. ഓഗസ്റ്റ് 27മുതല്‍ ആരംഭിക്കുന്ന ഏഷ്യാകപ് ക്രികറ്റ് മത്സരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍
എല്ലാ അർഥത്തിലും സജ്ജമാണെന്ന് ദുബൈ പൊലീസ് അറിയിച്ചു.
മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സുരക്ഷ സംബന്ധിച്ച് ദുബൈ ഇവന്റ്‌സ് സെക്യൂരിറ്റി കമ്മിറ്റി (ESC) അടിയന്തിര യോഗം കഴിഞ്ഞദിവസം ചേര്‍ന്നു. ദുബൈ അന്താരാഷ്ട്ര ക്രികറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളുടെ സുരക്ഷ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തിയതായി ദുബൈ പൊലീസ് ആക്ടിങ് അസി. കമാന്‍ഡന്റ് ബ്രിഗേഡിയര്‍ റാശിദ് ഖലീഫ അല്‍ ഫലാസി പറഞ്ഞു.
സുരക്ഷയൊരുക്കുന്നതിന് തയാറാക്കിയ നവീന സാങ്കേതിക വിദ്യകള്‍ സംബന്ധിച്ചും വിവിധ വകുപ്പുകളുടെ ഏകോപനവും യോഗം വിലയിരുത്തി. മത്സരങ്ങള്‍ക്കെത്തുന്ന സന്ദർശകർ പാലിക്കേണ്ട നിയമങ്ങളും നിബന്ധനകളും പൊതുസമൂഹത്തിന് ബോധവത്കരിക്കാനും ദുബൈ പൊലീസ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഏഷ്യയിലെ പരമ്പരാഗത ക്രികറ്റ് എതിരാളികള്‍ ഏറ്റുമുട്ടുന്ന മത്സരങ്ങളുടെ ടികറ്റ് വില്‍പന ഇതിനകം ആരംഭിച്ചിട്ടുണ്ട്.
Keywords: Asia Cup 2022: Dubai police review security,Cricket,Top-Headlines,Latest-News, UAE, International,Police,Dubai,Sports,Country.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.