മോഡലിനെ പീഡിപ്പിച്ചിട്ടില്ലെന്ന് ആസാദ് റൗഫ്

 



 മോഡലിനെ പീഡിപ്പിച്ചിട്ടില്ലെന്ന് ആസാദ് റൗഫ്
മുംബൈ: മുംബൈ മോഡലായ ലീന കപൂറിന്റെ ലൈംഗിക ആരോപണങ്ങള്‍ പാകിസ്ഥാന്‍ അംപയര്‍ ആസാദ് റൗഫ് നിരസിച്ചു. മോഡലിനൊപ്പം നിന്ന് ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്നും എന്നാല്‍ മറ്റുള്ളതെല്ലാം വെറും ആരോപണങ്ങളാണെന്നും റൗഫ് പ്രതികരിച്ചു. പ്രശസ്തിക്കു വേണ്ടിയാണ് ലീന ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും റൗഫ് ആരോപിച്ചു.

ആസാദ് റൗഫ് തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കാണിച്ച്  ലീന കപൂറിന്റെ പരാതി. മുംബൈയിലും ശ്രിലങ്കയിലും വച്ച് റൗഫ് തന്നെ പീഡിപ്പിച്ചെന്നാണ് ലീനയുടെ പരാതി. ആറു മാസമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ലീന പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന് ആസാദ് റൗഫ് ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ പിന്മാറുകയാണെന്നും ലീന പരാതിയില്‍ ചൂണ്ടിക്കാട്ടി.  ഇതിന് തൊട്ടുപിന്നാലെ റൗഫും ലീനയും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നു.

ആറുമാസം മുന്‍പ് ശ്രീലങ്കയില്‍ വച്ചാണ് റൗഫിനെ ആദ്യമായി കണ്ടത്. തങ്ങള്‍ പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറുകയും മൂന്നു ദിവസം ഒരുമിച്ച് താമസിക്കുകയും ചെയ്തു- ലീന ആരോപിച്ചു.

ഐസിസിയുടെ മുന്‍നിര അംപയറായ റൗഫ് 44 ടെസ്റ്റ് മത്സരങ്ങളും 95 ഏകദിന മത്സരങ്ങളും 17 ട്വന്റി 20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.

SUMMARY: Pakistani umpire Asad Rauf, who has been accused by a Mumbai-based model of sexually exploiting her on the pretext of marrying her, has admitted that photographs of the two posing together were real, but denied having any relationship with her.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia