Hashtag | കോലി ആരാധകന്‍ രോഹിത് ആരാധകനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നതായി റിപോര്‍ട്; ട്വിറ്ററില്‍ ട്രന്‍ഡിംഗ് ആയി 'അറസ്റ്റ് കോലി' ഹാഷ് ടാഗ്
Oct 15, 2022, 17:24 IST
ചെന്നൈ: (www.kvartha.com) എന്തിനോടുമുള്ള ആരാധന തീവ്രമായാല്‍ അനിഷ്ടസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. അത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് തമിഴ്നാട്ടിലെ അരിയാല്‍പൂര്‍ ജില്ലയില്‍ നിന്ന് പുറത്തുവരുന്നത്. രണ്ട് താരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തിയതായി റിപോര്‍ട്. വിരാട് കോലി ആരാധകന്‍, രോഹിത് ശര്‍മയുടെ ആരാധകനെയാണ് ക്രികറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നതെന്നാണ് വിവരം.
പി വിഘ്നേശ്(24) എന്നയാളാണ് കൊല്ലപ്പെട്ടത്. രോഹിതിന്റെയും മുംബൈ ഇന്‍ഡ്യന്‍സിന്റെയും ആരാധകനാണ് അദ്ദേഹം. കോലി ആരാധകനായ എസ് ധര്‍മരാജാണ്(21) കേസിലെ പ്രതി. ധര്‍മരാജിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഒക്ടോബര്‍ 11 നാണ് സംഭവം. ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട് ചെയ്തിട്ടുണ്ട്.
'ധര്‍മരാജും വിഘ്‌നേഷും മല്ലൂരിനടുത്തുള്ള സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലേക്ക് ക്രികറ്റ് കളിയ്ക്കാനെത്തി. കളി കഴിഞ്ഞ് ഇരുവരും മദ്യപിക്കാന്‍ തുടങ്ങി. മദ്യപാനത്തിനിടെ ക്രികറ്റിനെ കുറിച്ചും ഇന്‍ഡ്യന്‍ ടീമിനെ കുറിച്ചും തുടങ്ങിയ ചര്‍ച പരിഹാസത്തിലേക്ക് വഴിമാറി. പരിഹാസം തര്‍ക്കമായതോടെ ധര്‍മരാജ് വിഘ്നേശിനെ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി.' - ആജ് തകിന്റെ റിപോര്‍ടില്‍ പറയുന്നു.
രോഹിത് ശര്‍മയുടെ ആരാധകന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പല തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പിന്നാലെ ട്വിറ്ററില്‍ കോലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്. '#ArrestKohli' എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്. ഇതിനെതിരെ കോലി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.
Everyone is quite just bcoz he was fan of Rohit Sharma
— Harshit 🐬 (@its_monk45) October 14, 2022
We Want Justice Modi Ji 💔#ArrestKohli pic.twitter.com/seGvRlQka7
Just shame 😞💔#ArrestKohli pic.twitter.com/MSQKlHoZ6R
— ٰ (@mujxxhid) October 15, 2022
Keywords: News,National,India,chennai,Sports,Twitter,Trending,Social-Media,Cricket, #ArrestKohli Trends after Virat Fan Murders Rohit Sharma Supporter in Tamil Nadu#ArrestKohli
— Harshil vasava (@Harshilvasava5) October 15, 2022
All Rohit fans are shameless bcuz .why are you trending this trend huh?
It's not done by kohli himself.know you limits and fck up pic.twitter.com/tbFWoB2nYn
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.