ലോകകപ് യോഗ്യതാ മത്സരം: വെനസ്വേലയെ തകർത്ത് അർജന്‍റീന; ബ്രസീലിനും ജയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കരാക്കസ്:(www.kvartha.com 03.09.2021) ലോകകപ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ വെനസ്വേലയെ തകർത്ത് അർജന്‍റീന. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു അര്‍ജന്‍റീനയുടെ വിജയം. അര്‍ജന്‍റീനയുടെ നാലാം ജയമാണിത്. 

ലോകകപ് യോഗ്യതാ മത്സരം: വെനസ്വേലയെ തകർത്ത് അർജന്‍റീന; ബ്രസീലിനും ജയം

വെനസ്വേല താരം അഡ്രിയൻ മാർടിനസ് 32-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടതോടെ വെനസ്വേല 10 പേരായി ചുരുങ്ങി. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമിൽ ലൗറ്ററോ മാർ‍ടിനസിലൂടെ അർജന്‍റീന മുന്നിലെത്തി. 71-ാം മിനിറ്റിൽ യോക്വിം കൊറേയ, 74-ാം മിനിറ്റിൽ ഏഞ്ചൽ കൊറേയയും വെനസ്വേലയുടെ വലകുലുക്കി. ഇഞ്ചുറിടൈമിൽ യെഫേഴ്‌സൻ പെനാല്‍റ്റി ഗോളിലൂടെ വെനസ്വേലയ്ക്ക് ആശ്വസ ഗോൾ സമ്മാനിച്ചു. 

മറ്റൊരു മത്സരത്തില്‍ ചിലിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീൽ ജയിച്ചു. 64-ാം മിനുറ്റില്‍ എവര്‍ടന്‍ റിബൈറോയാണ് വിജയഗോള്‍ നേടിയത്. കളിച്ച ഏഴ് മത്സരങ്ങളും ജയിച്ച് 21 പോയിന്‍റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തും ഏഴില്‍ നാല് ജയവും  മൂന്ന് സമനിലയുമായി 15 പോയിന്‍റുമായി അര്‍ജന്‍റീന രണ്ടാം സ്ഥാനത്തുമാണ്. ഇക്വഡോര്‍(12), ഉറുഗ്വേ (ഒമ്പത്), കൊളംബിയ (ഒമ്പത്) എന്നീ ടീമുകൾ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലാണ് . 


Aster mims 04/11/2022

Keywords:  News, Kerala, Sports, Argentina, Brazil, World Cup, Football, Argentina, Brazil win World Cup qualifiers.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia