ബ്ലാസ്റ്റേര്‍സില്‍ അരങ്ങേറ്റം കെങ്കേമമാക്കി നേഗി; ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതിയ പ്രതീക്ഷ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 28.01.2018) കേരളാ ബ്ലാസ്റ്റേര്‍സില്‍ തന്റെ അരങ്ങേറ്റം കെങ്കേമമാക്കി ദീപേന്ദ്ര സിംഗ് നേഗി. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഒരു ഗോളടിച്ച് ബ്ലാസ്റ്റേര്‍സിനെ ഡല്‍ഹിക്കൊപ്പമെത്തിച്ച നേഗി വൈകാതെ ഒരു പെനാല്‍ട്ടിയും നേടിയെടുത്തു. അനായാസം ഹ്യൂം പെനാല്‍ട്ടി സ്‌കോര്‍ ചെയ്തതോടെ നേഗി കളിയില്‍ ബ്ലാസ്‌റ്റേര്‍സിന്റെ കപ്പിത്താനായി മാറി. കളിയിലെ 'ഹീറോ ഓഫ് ദി മാച്ച്' പുരസ്‌കാരവും നേഗിക്കായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് സ്പാനിഷ് സെഗുണ്ടാ ഡിവിഷനില്‍ സി എഫ് റിയൂസ് എന്ന ക്ലബ്ബിനുവേണ്ടി പന്തുതട്ടിയ ഈ 19കാരന്‍ അണ്ടര്‍-17 ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. ഉത്തരാഖണ്ഡിലെ ഒരു ദരിദ്ര കുടുംബത്തിലാണ് നേഗി ജനിച്ചുവളര്‍ന്നത്. കളിയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന നേഗി ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ബ്ലാസ്റ്റേര്‍സില്‍ അരങ്ങേറ്റം കെങ്കേമമാക്കി നേഗി; ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതിയ പ്രതീക്ഷ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kochi, Ernakulam, News, Kerala, Kerala Blasters, Indian, Football, Award, Spanish, Division, Family. Aplaudable Debut For Deependra Singh Negi
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia