കോവിഡ് ആശ്വാസ നിധിയിലേക്ക് 2കോടി സംഭാവന നല്‍കി കോഹ് ലിയും അനുഷ്‌കയും

 


ന്യൂഡെല്‍ഹി: (www.kvartha.com 07.05.2021) കോവിഡ് ആശ്വാസ നിധിയിലേക്ക് രണ്ടുകോടി സംഭാവന നല്‍കി ഇന്ത്യന്‍ ക്രികെറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും. മഹാമാരിയെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപയാണ് ഇരുവരും സംഭാവന നല്‍കിയത്. കോവിഡ് ആശ്വാസ നിധിയിലേക്ക് 2കോടി സംഭാവന നല്‍കി കോഹ് ലിയും അനുഷ്‌കയും
ഓണ്‍ലൈന്‍ വഴിയുള്ള പണ സമാഹരണ യജ്ഞമായ കീറ്റോ ക്രൗഡ് ഫണ്ടിങ്ങിന് ഇരുവരും വിഡിയോ സന്ദേശത്തിലൂടെ തുടക്കം കുറിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ പരിപാടികള്‍ക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഏഴു കോടി സമാഹരിക്കുകയാണ് ലക്ഷ്യം.

'നിങ്ങളുടെ പിന്തുണക്ക് ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും. നമുക്കെല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് നമ്മുടെ പിന്തുണ ആവശ്യമുള്ളവരെ സഹായിക്കാം. ഞങ്ങളുടെ ഉദ്യമത്തില്‍ ചേരാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും കോഹ് ലി ട്വീറ്റ് ചെയ്തു. കൂടാതെ, #InThisTogether എന്ന ഹാഷ് ടാഗ് ക്യാമ്പയിനും താരങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്.

രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 4.14 ലക്ഷം പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

Keywords:  Anushka Sharma, Virat Kohli donate Rs 2 cr, start fundraiser for Covid-19 relief: ‘We will overcome this together’, New Delhi, News, Virat Kohli, Compensation, Health, Health and Fitness, National, Sports, Cricket, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia