കൊമ്പന്മാര്‍ രണ്ടും കല്‍പ്പിച്ച് തന്നെ; മലാഗ സിറ്റി അക്കാദമിയില്‍ നിന്ന് യുവ ഡിഫന്‍ഡര്‍ ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്നു

 


ADVERTISEMENT

കോഴിക്കോട്:(www.kvartha.com 29.01.2018) ഒന്നുകില്‍ ജയം, അല്ലെങ്കില്‍ മരണം എന്ന അവസ്ഥയില്‍ നില്‍ക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് ഊര്‍ജം പകരാന്‍ പുതിയ ഒരു ഡിഫന്‍ഡര്‍ കൂടി ടീമിലെത്തുന്നു. സ്‌പെയ്‌നിലെ മലാഗ സിറ്റി അക്കാദമിയില്‍ പരിശീലനം ലഭിച്ച ഇന്ത്യന്‍ വംശജനായ സൗരവ് ഗോപാലകൃഷ്ണനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകത്തിലെത്തുന്നത്. നിലവില്‍ സ്പാനിഷ് ക്ലബ്ബ് സിഡി അല്‍ മുനേകര്‍ സിറ്റിക്ക് വേണ്ടിയാണ് ഈ യുവതാരം ബൂട്ടണിയുന്നത്.

ഒരാഴ്ച്ചയോടു കൂടി താരം ബ്ലാസ്‌റ്റേഴ്‌സിലേക്ക് ട്രയല്‍സിനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ താരമായ സൗരവ് സീസണ്‍ അവസാനം വരെ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ട്രെയിന്‍ ചെയ്യും. ട്രയല്‍സിന് ശേഷം മാത്രമേ സൗരവിനെ കരാറടിസ്ഥാനത്തില്‍ ടീമിലെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

കൊമ്പന്മാര്‍ രണ്ടും കല്‍പ്പിച്ച് തന്നെ; മലാഗ സിറ്റി അക്കാദമിയില്‍ നിന്ന് യുവ ഡിഫന്‍ഡര്‍ ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്നു


ഇരുപതുകാരനായ താരം ഒമാനിലെ മസ്‌കറ്റിലാണ് ജനിച്ചതും വളര്‍ന്നതും. മലാഗയിലെ പ്രകടനമാണ് അല്‍ മുനേകര്‍ ക്ലബ്ബില്‍ സൗരവിനെയെത്തിച്ചത്. ഇതുവരെ അല്‍ മുനേക്കറിനായി അഞ്ചു മത്സരങ്ങള്‍ സൗരവ് കളിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozikode, Sports, Kerala blasters, Another player to Kerala Blasters later in the week 
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia