സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചേക്കും

 


തിരുവനന്തപുരം: (www.kvartha.com 22.06.2016) സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവെക്കുമെന്ന് സൂചന. ബുധനാഴ്ച നടക്കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗത്തിന് ശേഷം രാജി പ്രഖ്യാപിച്ചേക്കും.

യോഗത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ അഞ്ജു തീരുമാനം യോഗശേഷം പറയാമെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അഞ്ജുവിനെ കൂടാതെ ടോം ജോസഫ് അടക്കമുള്ള താരങ്ങള്‍ അടങ്ങിയ കൗണ്‍സിലും പിരിച്ചുവിട്ടേക്കും. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ തന്നെ സ്ഥാനത്തു നിന്ന് മാറ്റണമെങ്കില്‍ അത് മാന്യമായ രീതിയില്‍ ആകാമെന്ന് അഞ്ജു ബോബി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരിക്കലും സ്ഥാനങ്ങള്‍ക്കോ അവാര്‍ഡിന് വേണ്ടിയോ ആരുടെ അടുക്കലേക്കും പോയിട്ടില്ല. സേവനം ആവശ്യമില്ലെങ്കില്‍ തുറന്ന് പറയണമെന്നും അഞ്ജു പ്രതികരിച്ചിരുന്നു.
അതേസമയം അഞ്ജു ബോബി ജോര്‍ജ്ജിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കായിക മന്ത്രി ഇപി ജയരാജന്‍ പറഞ്ഞിരുന്നു. മാത്രമല്ല സ്‌പോര്‍ട് കൗണ്‍സിലിന്റെ ചില നിയമനങ്ങള്‍ കൗണ്‍സിലിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും വിദേശയാത്ര അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ അഴിമതി നിറഞ്ഞതായും ഇപി ജയരാജന്‍ പറഞ്ഞിരുന്നു.

മതിയായ യോഗ്യതയില്ലാതെ അഞ്ജുവിന്റെ സഹോദരന് 80,000 രൂപ ശമ്പളത്തില്‍ ജോലി നല്‍കിയതും ഏറെ വിവാദമായി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിന് മുന്നോടിയായാണ് അഞ്ജു വെക്കുമെന്ന് സൂചന.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചേക്കുംജൂണ്‍ 29നകം കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡില്‍ പുതിയ അംഗങ്ങളെ നിയമിക്കാനും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസനെ വീണ്ടും പ്രസിഡന്റാക്കാനുമാണ് നീക്കം.

അതേസമയം 14 ജില്ലാ കൗണ്‍സിലുകളിലേക്ക് പ്രസിഡന്റുമാരെ കണ്ടെത്താനുള്ള ചര്‍ച്ചകളും തലസ്ഥാനത്ത് സജീവമാണ്.

Keywords: Sports, President, Resignation, Kerala, Government, LDF, UDF, Thiruvananthapuram, Minister, E.P Jayarajan, Anju Bobby George,  Sports Council.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia