വേണ്ടെങ്കില്‍ പറഞ്ഞോളൂ, അപമാനിക്കരുത്: അഞ്ജു ബോബി ജോര്‍ജ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.06.2016) സേവനം ആവശ്യമില്ലെങ്കില്‍ മാന്യമായി പറയണമെന്നും രാജിവച്ചൊഴിയാന്‍ തയ്യാറാണെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍  പ്രസിഡണ്ട് അഞ്ജു ബോബി ജോര്‍ജ്. അഴിമതിക്കാരിയായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്നു പുറത്തു പോകാന്‍ ഞാന്‍ തയാറല്ലെന്നും അതിനാല്‍ ഇല്ലാക്കഥകളിലൂടെ അപമാനിച്ചാല്‍ ചെറുക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.

പുതിയ കായികമന്ത്രിയെ ആദ്യമായി കാണാന്‍ താനും കൗണ്‍സില്‍ വൈസ്  പ്രസിഡണ്ട് ഇബ്രാഹിംകുട്ടിയും പോയി. ഒട്ടേറെ ഫയലുകളുമായാണ് ചെന്നത്. ഇതുവരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയ്ത കാര്യങ്ങള്‍, ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍, സര്‍ക്കാരിന്റെ പിന്തുണ ആവശ്യമായ കാര്യങ്ങള്‍ എന്നിവയെല്ലാം വ്യക്തമായി ആ ഫയലുകളില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ മന്ത്രിയെ പരിചയപ്പെടുത്തിയതിനു തൊട്ടുപിന്നാലെ മന്ത്രി രൂക്ഷമായി പ്രതികരിക്കാന്‍ തുടങ്ങി.

'നിങ്ങളെല്ലാം നോമിനേറ്റഡ് ആണ്. ആരും സ്‌പോര്‍ട്‌സുകാരല്ല' കൗണ്‍സില്‍ പ്രസിഡന്റ് ആരോടു ചോദിച്ചിട്ടാണു വിമാനത്തില്‍ യാത്ര ചെയ്യുന്നത്, ഇങ്ങനെ തുടങ്ങി പ്രതികരണങ്ങള്‍. മറുപടി പറയുന്നത് കേള്‍ക്കാന്‍ പോലും മന്ത്രി തയ്യാറായില്ല. അതിനാല്‍ കായികമന്ത്രിയുടെ സമീപനത്തില്‍ തീര്‍ത്തും താന്‍ നിരാശയാണ്.

വേണ്ടെങ്കില്‍ പറഞ്ഞോളൂ, അപമാനിക്കരുത്: അഞ്ജു ബോബി ജോര്‍ജ്മന്ത്രിയുടെ കീഴുദ്യോഗസ്ഥനോടു പോലും പാടില്ലാത്ത രീതിയില്‍ ഒരു ഒളിംപ്യനോടു പെരുമാറരുതായിരുന്നു. ഒരിക്കല്‍ക്കൂടി തനിക്ക് പറയാനുള്ളത് വേണ്ടെങ്കില്‍ തുറന്നു പറഞ്ഞോളൂ. പക്ഷേ, അപമാനിക്കരുത്.

ലോകവേദികളില്‍ ഉയരെപ്പറക്കുന്ന ത്രിവര്‍ണപതാക കണ്ടു പല തവണ ആവേശം കൊള്ളാന്‍ അവസരം ലഭിച്ച ഒരു കായികതാരം ഈ അപമാനം അര്‍ഹിക്കുന്നില്ലെന്നും അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി.

Keywords: Thiruvananthapuram, Kerala, Sports, Olympics, President, LDF, UDF, Government, Anju Bobby George,Corruption, E.P Jayarajan, CPM.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia