ആന്‍ഡി റോഡിക്ക് കളമൊഴിയുന്നു

 



ആന്‍ഡി റോഡിക്ക്  കളമൊഴിയുന്നു
ന്യൂയോര്‍ക്ക്: ടെന്നിസ് താരം ആന്‍ഡി റോഡിക്ക് കളിക്കളത്തോട് വിടപറയുന്നു. തന്റെ മുപ്പതാം ജന്‍മദിനത്തിലാണ് റോഡിക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഇക്കൊല്ലത്ത യു എസ് ഓപ്പണിന് ശേഷമായിരിക്കും 2003ലെ ചാമ്പ്യന്‍കൂടിയായ റോഡിക്ക് കളിക്കളത്തോട് വിടചൊല്ലുക. കഴിഞ്ഞ ദിവസം കിം ക്ലൈസ്‌റ്റേഴ്‌സ് യു എസ് ഓപ്പണിലെ തോല്‍വിയോടെ ടെന്നിസില്‍ നിന്ന് വിരമിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് റോഡിക്കിന്റെ പ്രഖ്യാപനം.

വമ്പന്‍ സര്‍വുകളിലൂടെ ശ്രദ്ധേയനായ റോഡിക്ക് മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. മൂന്നുതവണ വിംബിള്‍ഡണ്‍ ഫൈനലില്‍ കളിച്ചു. ഏറെനാളായി താന്‍ ഇതേക്കുറിച്ച് ചിന്തിക്കുകയായിരുന്നു. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിറുത്തണമെന്ന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു- റോഡിക്ക് പറഞ്ഞു.

കരുത്തനായ പോരാളിയെയാണ് റോഡിക്കിന്റെ വിടവാങ്ങലോടെ ടെന്നിസിന് നഷ്ടമാകുന്നതെന്ന് ഫെഡറര്‍ പറഞ്ഞു. 2004, 2005, 2009 വര്‍ഷങ്ങളിലെ വിംബിള്‍ഡണ്‍ ഫൈനലില്‍ റോഡിക്കിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ കിരീടമണിഞ്ഞത്. പുരുഷടെന്നിസിലെ അവിസ്മരണീയ താരമായിരുന്നു റോഡിക്ക് എന്ന് സെറീനവില്യംസ് പറഞ്ഞു.

SUMMARY: The 2003 champion at Flushing Meadows and former No. 1-ranked player decided to walk away from the sport whenever his U.S. Open ends, making the surprise announcement at a news conference on Thursday, his 30th birthday.

Key Words: Andy Roddick, Flushing Meadows,  U.S. Open , Roddick, wearing a black, T-shirt ,baseball cap , Maria Sharapova, US Open , Melinda Czink,  Olympics, Arthur Ashe Court, French Open champion, Russian President , Vladimir Putin, Roger Federer, Donald Young, Federer,  Grand Slam tournament,  Grand Slam , Wimbledon,  Novak Djokovic ,  US Open,  New York, Juan Martin del Potro,  Rafael Nadal , Djokovic
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia