ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കുള്ള സംസ്ഥാന സർകാരിന്റെ ജോലി ഇന്നും വാഗ്ദാനം മാത്രമെന്ന് ആക്ഷേപം; മുഖ്യമന്ത്രിക്കും സ്‌പീകർക്കും നിവേദനം നൽകി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.08.2021) 2018 ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കുള്ള സംസ്ഥാന സർകാരിന്റെ ജോലി ഇപ്പോഴും വാഗ്ദാനം മാത്രമെന്ന് ആക്ഷേപം. മൂന്ന് കൊല്ലം പിന്നിട്ടിട്ടും താരങ്ങൾക്ക് ജോലി നൽകാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ലെന്നുമാണ് ആരോപണം. ഈ കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പി യു ചിത്ര അടക്കമുള്ള താരങ്ങൾ മുഖ്യമന്ത്രിക്കും സ്‌പീകർക്കും നിവേദനം നൽകി.

ഏഷ്യൻ ഗെയിംസിലെ പ്രകടനത്തിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ താരങ്ങൾക്ക് ജോലി നൽകുമെന്നായിരുന്നു സർകാർ പ്രഖ്യാപിച്ചിരുന്നു. പി യു ചിത്ര, വി കെ വിസ്‌മയ, മുഹമ്മദ് അനസ്, വി നീന എന്നിവരാണ് ജോലി സ്വീകരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചത്.

എന്നാൽ ഗെയിംസ് പൂര്‍ത്തിയായിട്ട് മൂന്ന് കൊല്ലം പിന്നിട്ടു. അടുത്ത ഏഷ്യൻ ഗെയിംസിനുള്ള ഒരുക്കം തുടങ്ങിയിട്ടും വാഗ്‌ദാനം ലഭിച്ച് താരങ്ങള്‍ക്ക് സംസ്ഥാന സര്‍കാരിന്‍റെ ജോലി മാത്രം കിട്ടിയില്ലയെന്ന് ഇവർ പറയുന്നു.
Aster mims 04/11/2022

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കുള്ള സംസ്ഥാന സർകാരിന്റെ ജോലി ഇന്നും വാഗ്ദാനം മാത്രമെന്ന് ആക്ഷേപം; മുഖ്യമന്ത്രിക്കും സ്‌പീകർക്കും നിവേദനം നൽകി


'ജോലിക്കായി വന്ന് സമരം ചെയ്യാന്‍ പറ്റില്ല. കായിക മത്സരങ്ങളില്‍ പങ്കെടുക്കേണ്ട പ്രായമാണിത്. ഇപ്പോള്‍ മത്സരിച്ചാലേ മെഡല്‍ നേടാനാകൂ. കേരളത്തില്‍ ജോലി ചെയ്‌തുകൊണ്ട് കേരളത്തിനായി മത്സരിക്കണമെന്നാണ് ആഗ്രഹം. മുഖ്യമന്ത്രിയെയും സ്‌പീകറെയും വിദ്യാഭ്യാസ മന്ത്രിയേയും കണ്ടിരുന്നു. അനുകൂല പ്രതികരണം കിട്ടി. അടുത്ത ക്യാബിനറ്റാവുമ്പോഴേക്കും ജോലി പാസാക്കാന്‍ ശ്രമിക്കാമെന്നാണ് മറുപടി ലഭിച്ചത്' താരങ്ങൾ പറഞ്ഞു.

സർകാരിന്റെ വാക്ക് വിശ്വസിച്ച് ജോലിക്കായി കാത്തിരുന്നിട്ടും കിട്ടാതായതോടെ പി യു ചിത്ര റെയിൽവേയിലും വി കെ വിസ്‌മയ ബാങ്ക് ഓഫ് ഇന്ത്യയിലും ജോലിക്ക് കയറി. എന്നാല്‍ കേരളത്തിന് വേണ്ടി തന്നെ മത്സരത്തിനിറങ്ങണമെന്ന ആഗ്രഹത്തോടെ ഇപ്പോഴും ഇവർ കാത്തിരിക്കുകയാണ്.

Keywords:  News, Kerala, State, Thiruvananthapuram, Sports, Allegation, Government, Asian Games medal winners, Government jobs, Allegation that Asian Games medal winners did not get state government jobs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia