ദുബായ് അല്‍ വാസല്‍ ക്ലബ് മറഡോണയെ പുറത്താക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബായ് അല്‍ വാസല്‍ ക്ലബ് മറഡോണയെ പുറത്താക്കി
ദുബായ്: ദുബായ് അല്‍ വാസല്‍ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് ഡീഗോ മറഡോണയെ പുറത്താക്കി. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്ലബിന്റെ പുതിയ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുത്തത്. 

കഴിഞ്ഞ വര്‍ഷമാണ് അല്‍ വാസല്‍ ക്ലബുമായി മറഡോണ രണ്ടു വര്‍ഷത്തെ കരാറൊപ്പിട്ടത്. മറഡോണയ്ക്ക് കീഴില്‍ ടീമിന്റെ പ്രകടനം പിന്നോട്ട് പോവുകയായിരുന്നു. ലീഗില്‍ ആറാം സ്ഥാനത്തായിരുന്ന അല്‍ വാസല്‍ കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്തായി.

ഗള്‍ഫ് ചാംപ്യന്‍സ് ലീഗിലെ തോല്‍വിയും പ്രസിഡന്റ്സ് കപ്പില്‍ രണ്ടാം റൗണ്ടില്‍ പുറത്തായതും ടീമിന് തിരിച്ചടിയായി. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറഡോണയുടെ തീരുമാനങ്ങളും വിമര്‍ശിക്കപ്പെട്ടിരുന്നു. മറഡോണ ഇപ്പോള്‍ അര്‍ജന്റീനയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.

Keywords:  Dubai, Diego Maradona, Sports, Al wasl club 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia