AIFF Election | ഓള്‍ ഇന്‍ഡ്യ ഫുട്‌ബോള്‍ ഫെഡറേഷന്‍: മുന്‍ ഗോള്‍ കീപര്‍ കല്യാണ്‍ ചൗബേയ് പ്രസിഡന്റ്; വൈസ് പ്രസിഡന്റായി എന്‍ എ ഹാരിസ് എംഎല്‍എ
Sep 2, 2022, 22:16 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഓള്‍ ഇന്‍ഡ്യ ഫുട്‌ബോള്‍ ഫെഡറേഷന് (AIFF) 13 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ പ്രസിഡണ്ട്. പ്രസിഡന്റായി കല്യാണ്‍ ചൗബേയും വൈസ് പ്രസിഡന്റായി എന്‍ എ ഹാരിസും ട്രഷററായി കിപ അജയും തെരഞ്ഞെടുക്കപ്പെട്ടു. പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷസ്ഥാനം മുതല്‍ സുപ്രീം കോടതി ഇടപെടലും ഫിഫ എഐഎഫ്എഫിനെ നിരോധിക്കുന്നത് വരെയുള്ള വിവാദങ്ങള്‍ക്ക് ശേഷം നിരവധി മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷമാണ് പുതിയ ബോര്‍ഡ് നിലവില്‍ വരുന്നത്.
കല്യാണ്‍ ചൗബേയ് വിജയിച്ചത് വന്‍ ഭൂരിപക്ഷത്തില്‍
തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് കല്യാണ്‍ ചൗബെ എഐഎഫ്എഫിന്റെ പുതിയ പ്രസിഡന്റായത്. മുന്‍ ഇന്‍ഡ്യന്‍ സ്ട്രൈകര്‍ ബൈച്ചുങ് ബൂട്ടിയയെ 33-1 എന്ന വോടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എഐഎഫ്എഫ് ചരിത്രത്തില്‍ പ്രസിഡന്റാകുന്ന ആദ്യ കളിക്കാരനെന്ന ചരിത്രവും ചൗബേ എഴുതി. പശ്ചിമ ബംഗാളിലെ ബിജെപി നേതാവായ ചൗബേ, മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടി കളിച്ച ജനപ്രിയ ഗോള്‍കീപറായിരുന്നു.
വൈസ് പ്രസിഡന്റായി എന്‍എ ഹാരിസ്
ശാന്തിനഗറില്‍ നിന്നുള്ള കര്‍ണാടക നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഹാരിസ് കര്‍ണാടക സ്റ്റേറ്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. തെരഞ്ഞെടുപ്പില്‍ അദ്ദേഹം രാജസ്താന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മാനവേന്ദ്ര സിംഗിനെ അഞ്ചിനെതിരെ 29 വോടുകള്‍ക്ക് പരാജയപ്പെടുത്തി.
കിപ അജയ് ട്രഷറര്‍
അരുണ്‍ചല്‍ പ്രദേശ് ഫുട്ബോള്‍ അസോസിയേഷന്‍ സെക്രടറിയായ കിപ അജയ്, ആന്ധ്രാപ്രദേശ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗോപാലകൃഷ്ണ കൊസരാജുവിനെതിരെയാണ് വിജയിച്ചത്. 2020ല്‍ നോര്‍ത് ഈസ്റ്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ (NEFA) ജനറല്‍ സെക്രടറിയായി അജയ് മുമ്പ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Keywords: Latest-News, National, Top-Headlines, Election, Football, Sports, AIFF Elections, AIFF, All India Football Federation, Kalyan Chaubey, Bhaichung Bhutia, AIFF Elections: Kalyan Chaubey beats Bhaichung Bhutia.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.