ന്യൂഡല്‍ഹി: ഇന്ത്യന്‍ കായിക ലോകത്തിന് മറ്റൊരു നാണക്കേടുകൂടി. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി പുറത്താക്കിയതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ അമച്വര്‍ ബോക്‌സിംഗ് ഫെഡറേഷനെ (ഐ.എ.ബി.എഫ്) അന്താരാഷ്ട്ര അമച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ (എ.ഐ.ബി.എ) സസ്‌പെന്‍ഡ് ചെയ്തു.
സെപ്റ്റംബറില്‍ ഫെഡറേഷനില്‍ നടന്ന തിരഞ്ഞെടുപ്പല്‍ കൃത്രിമം നടന്നതായി ആരോപിച്ചാണ് സസ്‌പെന്‍ഷന്‍.ഇതേസമയം ആരോപണം ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്‍ നിഷേധിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും സുതാര്യമായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ഫെഡറേഷന്‍ അവകാശപ്പെട്ടു. സസ്‌പെന്‍ഷന്‍ നീക്കാന്‍ അന്താരാഷ്ട്ര അസോസിയേഷനെ സമീപിക്കുമെന്ന് ഐ.എ.ബി.എഫ് പ്രസിഡന്റ് അഭിഷേക് മതോരിയ അറിയിച്ചു.
Key Words: Boxing , India, International Boxing Association, IABF , Manipulation, Indian Amateur Boxing Federation , International Olympic Committee, Indian Olympic Association, Olympic Committee, Olympic Association, Executive Committee Bureau , Abhay Singh Chautala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.