SWISS-TOWER 24/07/2023

അഫ്ഗാനിസ്താനിൽ ട്വന്റി 20 ലോകകപ് കളിക്കുമെന്ന് ടീം മീഡിയ മാനേജര്‍; ആദ്യ മത്സരം ഒക്ടോബർ 25 ന്

 


ADVERTISEMENT

കാബൂൾ: (www.kvartha.com 19.08.2021) അഫ്ഗാനിൽ താലിബാൻ ആക്രമണം ശക്തമായ സാഹചര്യത്തിലും അടുത്തതായി നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപിൽ അഫ്ഗാനിസ്താൻ പങ്കെടുക്കുമെന്ന് അറിയിച്ച് ടീം മീഡിയ മാനേജർ ഹിക്മത് ഹസൻ. അഫ്ഗാന്റെ ആദ്യമത്സരം ഒക്ടോബർ 25 ന് നടക്കും.

നിലവിൽ അഫ്ഗാനിസ്താനിൽ സ്ഥിതി മോശമാണെങ്കിലും ക്രികെറ്റ് ടീം അംഗങ്ങൾ സുരക്ഷിതരാണെന്നും ഹസൻ വ്യക്‌തമാക്കി. ട്വന്റി 20 ലോകകപിന് മുന്നോടിയായി വിൻഡീസ്, ഓസീസ് എന്നീ ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ അഫ്ഗാൻ പങ്കെടുക്കും .

അഫ്ഗാനിസ്താനിൽ ട്വന്റി 20 ലോകകപ് കളിക്കുമെന്ന് ടീം മീഡിയ മാനേജര്‍; ആദ്യ മത്സരം ഒക്ടോബർ 25 ന്

അഫ്ഗാനിസ്താനിൽ കുടുങ്ങിയിരിക്കുന്ന താരങ്ങളുടെ കുടുംബങ്ങളെ രക്ഷിക്കാൻ എല്ലാ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഹസൻ അറിയിച്ചു .

ഇൻഡ്യ, ന്യൂസീലൻഡ്, പാകിസ്താൻ എന്നിവർ അടങ്ങുന്ന ഗ്രൂപ് രണ്ടിലാണ് അഫ്ഗാനിസ്താൻ. ഇവർക്കൊപ്പം യോഗ്യതാമത്സരത്തിൽ ജയിച്ചുവരുന്ന രണ്ട് ടീമുകളുമായും അഫ്ഗാൻ മത്സരിക്കും.
Aster mims 04/11/2022




Keywords:  Kabul, News, Cricket, World Cup, Afghanistan, Family, India, Pakistan, Sports,  Afghanistan Will Play T20 World Cup, Preparations On Media Manager.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia