അഫ്ഗാനിസ്താൻ ടീമിന് ഓസ്ട്രേലിയുമായി ടെസ്റ്റ് കളിക്കാന്‍ അനുമതിയുമായി താലിബാന്
Sep 2, 2021, 13:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാബൂള്‍: (www.kvartha.com 02.09.2021) അഫ്ഗാന് ടീമിന് ഓസ്ട്രേലിയുമായി ടെസ്റ്റ് കളിക്കാന്‍ അനുമതിയുമായി താലിബാന്. അഫ്ഗാനിസ്താന്റെ ഭരണം താലിബാന് ഏറ്റെടുത്തതിന് ശേഷം അഫ്ഗാന് ക്രികെ റ്റ് ടീം കളിക്കുന്ന ആദ്യ രാജ്യാന്തര മത്സരമാകുമിത്. ഓസ്ട്രേലിയയിലെ ഹൊബാര്‍ടിൽ നവംബര്‍ 27 മുതലാണ് ടെസ്റ്റ് മത്സരം.
ഐസിസി ടി20 ലോകകപിന് പിന്നാലെയാണ് ഓസ്ട്രേലിയ-അഫ്ഗാനിസ്ഥാന് ടെസ്റ്റ് മത്സരം. നേരത്തെ നിശ്ചയിച്ച പ്രകരം ടെസ്റ്റ് മത്സരം നടക്കുമെന്ന് ഓസ്ട്രേലിയന്‍ ക്രികെറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. അഫ്ഗാൻ പുരുഷ ക്രികെറ്റ് ടീമിന്റെ മത്സരങ്ങളിലോ മറ്റ് കാര്യങ്ങളിലോ തങ്ങൾ ഇടപെടില്ലെന്ന് താലിബാന് മുമ്പേ അറിയിച്ചിരുന്നു. എന്നാല്‍ വനിതാ ക്രികെറ്റ് ടീമിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്.
താലിബാന് സര്‍കാരിനെ ചുരുക്കം രാജ്യങ്ങൾ മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. ഇതോടെ മറ്റുകായിക മത്സരങ്ങളിൽ അഫ്ഗാൻ ടീമിന്റെ ഭാവി എന്താകുമെന്ന് വ്യക്തമല്ല.
Keywords: Kabul, Afghanistan, News, Sports, Cricket, Cricket Test, Test, Australia, Afghanistan get green signal to play their 1st Test since Taliban's takeover.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

