Jersey | ഒന്നാം നമ്പര്‍ ജഴ്‌സി മുഖ്യമന്ത്രിക്ക്; പിണറായി വിജയന് എസി മിലാന്റെ സമ്മാനം

 



കോഴിക്കോട്: (www.kvartha.com) മുഖ്യമന്ത്രിയുടെ ജഴ്‌സി നമ്പര്‍ ഒന്ന്. പിണറായി വിജയന് സമ്മാനവുമായെത്തി പ്രമുഖ ഫുട്‌ബോള്‍ ക്ലാബായ എസി മിലാന്‍. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് എസി മിലാന്റെ അധികൃതര്‍ ജഴ്‌സി സമ്മാനിച്ചത്. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.


Jersey | ഒന്നാം നമ്പര്‍ ജഴ്‌സി മുഖ്യമന്ത്രിക്ക്; പിണറായി വിജയന് എസി മിലാന്റെ സമ്മാനം


എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട് 'പിണറായി' എന്ന് എഴുതിയ ഒന്നാം നമ്പര്‍ ജഴ്‌സിയാണ് നല്‍കിയത്. കേരള എസി മിലാന്‍ അകാഡമി ടെക്‌നികല്‍ ഡയറക്ടര്‍ ആല്‍ബര്‍ടോ ലകാന്‍ഡലയും ക്ലബിലെ മറ്റ് അംഗങ്ങളുമാണ് മുഖ്യമന്ത്രിക്ക് ജഴ്‌സി നല്‍കാനെത്തിയത്. അപ്രതീക്ഷിത സമ്മാനം ലഭിച്ചതിന്റെ സന്തോഷം മുഖ്യമന്ത്രി ക്ലബ് അധികൃതരെ അറിയിച്ചു.

Keywords:  News,Kerala,State,Kozhikode,CM,Pinarayi-Vijayan,Chief Minister,Football,Sports,Top-Headlines,Latest-News, AC Milan club gift jersey for CM Pinarayi Vijayan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia