പാകിസ്ഥാനില്‍ കോവിഡ് ബാധിച്ചത് 10 ക്രിക്കറ്റ് താരങ്ങള്‍ക്ക്; ഇത്രയും താരങ്ങള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത്? ഇംഗ്ലണ്ട് പര്യടനം മുന്‍ നിശ്ചയ പ്രകാരം നടക്കുമോ? സംശയം പ്രകടിപ്പിച്ച് ആകാശ് ചോപ്ര
Jun 24, 2020, 17:43 IST
ADVERTISEMENT
മുംബൈ: (www.kvartha.com 24.06.2020) പാകിസ്ഥാന്ക്രിക്കറ്റ് ടീമിലെ 10 താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ സംശയമുയര്‍ത്തി ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇത്രയും താരങ്ങള്‍ക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത് എന്നാണ് ട്വിറ്ററിലൂടെ ആകാശ് ചോപ്രയുടെ ചോദ്യം.
കഴിഞ്ഞ തിങ്കളാഴ്ച മൂന്നു താരങ്ങള്‍ക്കും തുടര്‍ന്ന് ചൊവ്വാഴ്ച ഏഴു താരങ്ങള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനായി തെരഞ്ഞെടുത്ത 30 അംഗ പാക്ക് ടീമിലെ അംഗങ്ങളാണ് ഈ പത്തുപേരും.
'ഇതുവരെ 10 പാക്ക് താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. അപ്പോഴും രണ്ട് ചോദ്യം ബാക്കിയാണ്. പാകിസ്ഥാന് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം മുന്‍ നിശ്ചയ പ്രകാരം നടക്കുമോ? ഇത്രയും താരങ്ങള്‍ക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത്? ചോപ്രാ ട്വീറ്റ് ചെയ്തു. പര്യടനത്തിനു മുന്നോടിയായുള്ള പരിശോധനയിലാണ് 10 താരങ്ങള്‍ക്കും രോഗബാധ സ്ഥിരീകരിച്ചത്.

Keywords: Aakash Chopra raises questions over commencement of England tour after 10 Pakistan players test COVID-19 positive, Mumbai, News, Cricket, Sports, Pakistan, Twitter, Health, Health & Fitness, National.Total of 10 players tested positive for #Covid_19. Wishing all of them a speedy recovery...two questions beg to be asked—Will the tour to England go ahead at all? And 2. Where did so many players catch the virus from? https://t.co/dP8KDtirPj— Aakash Chopra (@cricketaakash) June 23, 2020
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.