ആധുനിക ക്രികെറ്റിലെ അപൂര്‍വ പ്രതിഭാസമാണയാള്‍; ഇന്‍ഡ്യന്‍ ബൗളറെക്കുറിച്ച് റമീസ് രാജ
Jun 3, 2021, 15:28 IST
കറാച്ചി: (www.kvartha.com 03.06.2021) ആധുനിക ക്രികെറ്റിലെ അപൂര്‍വ പ്രതിഭാസമാണ് ഇന്‍ഡ്യന്‍ സ്പിനെര്‍ ആര്‍ അശ്വിനെന്ന് പാക് മുന്‍ നായകന്‍ റമീസ് രാജ. നിലവില്‍ പാക് ക്രികെറ്റില്‍ നിലവാരമുള്ള സ്പിനെര്‍മാരുടെ അഭാവത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അശ്വിനെ കുറിച്ച് റമീസ് രാജ പറഞ്ഞത്. സഖ്‌ലിയന്‍ മുഷ്താഖിനും സയ്യിദ് അജ്മലിനും ശേഷം പാക് ക്രികെറ്റില്‍ ദൂസ്രകള്‍ എറിയാനാവാത്തതാണ് നിലവാരമുള്ള സ്പിനെര്‍മാരില്ലാത്തതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. പാക് ക്രികെറ്റ് ടീമില്‍ മാത്രമല്ല, മറ്റ് ടീമുകളിലും ഈ പ്രശ്‌നം കാണാം.
വിവിധ ആംഗിളുകളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ പന്തെറിഞ്ഞ് ബാറ്റ്‌സ്മാനെ കുഴക്കാന്‍ അശ്വിന്‍ സാധിക്കുന്നുണ്ട്. അശ്വിനെ പോലുള്ള പ്രതിഭാസങ്ങള്‍ അപൂര്‍വമായി മാത്രമെ ക്രികെറ്റില്‍ സംഭവിക്കു റമീസ് രാജ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഷിലിംഗ്‌ഫോര്‍ഡിനെയും സുനില്‍ നരെയ്‌നെയും സചിത്ര സേനനായകെയെയും ദൂസ്ര എറിയുമ്പോള്‍ കൂടുതല്‍ കൈമടക്കുന്നു എന്നതിന്റെ പേരില്‍ വിലക്കിയിട്ടുണ്ട്. ദൂസ്രകള്‍ അപ്രത്യക്ഷമായതോടെ ഇതിനെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ബൗളര്‍മാരുടെ എണ്ണവും കുറഞ്ഞു. അശ്വിനെപ്പോലുള്ള ചില സ്പിനെര്‍മാരാണ് തങ്ങളുടെ പ്രതിഭ തെളിയിച്ചതെന്നും റമീസ് രാജ.
ഇന്‍ഡ്യ- ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ ഈ മാസം 18ന് സതാംപ്ടണില്‍ ആരംഭിക്കും. അതിനു ശേഷം ഇന്‍ഗ്ലന്‍ഡുമായി ഓഗസ്റ്റ് നാലു മുതല്‍ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം കുറിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.