പ്രായം തളര്‍ത്താത്ത കരുത്ത്: ബെന്‍ഗ്ലൂര്‍ മാരതണില്‍ 5 കിലോമീറ്റര്‍ ഓടി കയ്യടി നേടി 92കാരന്‍; ധീരതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമെന്ന് ബിജെപി എംപി തേജസ്വി സൂര്യ

 


ADVERTISEMENT

ബെന്‍ഗ്ലൂര്‍: (www.kvartha.com 10.04.2022) ബെന്‍ഗ്ലൂര്‍ മാരതണില്‍ അഞ്ചു കിലോമീറ്റര്‍ ഓടി 92കാരന്‍. ബിജെപി എംപി തേജസ്വി സൂര്യ ഞായറാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററില്‍ മാരതണിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ബെന്‍ഗ്ലൂറിലെ തെക്ക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ അംഗമാണ് തേജസ്വി സൂര്യ. അദ്ദേഹം 92 കാരന്റെ പ്രകടനത്തെ കുറിച്ച് ട്വിറ്ററിലൂടെ പറഞ്ഞത് ഇങ്ങനെ:

'ശ്രീ ദത്താത്രേയ ജി എന്ന് താന്‍ വിശേഷിപ്പിച്ച ഈ 92കാരന്‍, ഓരോ ബെന്‍ഗ്ലൂറുകാരന്റെയും ധീരതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ്.'

പ്രായം തളര്‍ത്താത്ത കരുത്ത്: ബെന്‍ഗ്ലൂര്‍ മാരതണില്‍ 5 കിലോമീറ്റര്‍ ഓടി കയ്യടി നേടി 92കാരന്‍; ധീരതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമെന്ന് ബിജെപി എംപി തേജസ്വി സൂര്യ

ദത്താത്രേയ ജി ഫിനിഷിംഗ് ലൈന്‍ കടക്കുമ്പോള്‍ യുവമോര്‍ചയുടെ തലവന്‍ കൂടിയായ തേജസ്വി സൂര്യ അദ്ദേഹത്തിന്റെ കൈയില്‍ പിടിക്കുന്നത് വീഡിയോയില്‍ കാണാം. 'ഫിറ്റ് ബെന്‍ഗ്ലൂറിന് ഒരു യഥാര്‍ഥ അംബാസഡര്‍!' -എന്നും സൂര്യ എഴുതി.

ബെന്‍ഗ്ലൂര്‍ മാരതണിന്റെ എട്ടാമത് എഡിഷനാണ് ഞായറാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്നത്. പരിപാടിയില്‍ മൂന്ന് വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. 42.2 കിലോമീറ്റര്‍ മാരതണ്‍; 21.09 കി.മീ ഒരു ഹാഫ് മാരതണ്‍; കൂടാതെ അഞ്ചു കിലോമീറ്റര്‍ ഓട്ടവും.

Keywords: 92 year-old man completes 5K run at Bengaluru marathon, BJP MP heaps praise: 'truly symbolises', Bangalore, News, Sports, Lifestyle & Fashion, Twitter, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia