ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജനീവ: ഫുട്‌ബോള്‍ മത്സരം നിയന്ത്രിയ്ക്കുന്നതിന് അഞ്ച് റഫറിമാരെ നിയമിക്കാന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഐ.എഫ്.എ.ബി) തീരുമാനമെടുത്തു. ഫുട്‌ബോള്‍ മത്സരത്തില്‍ പുതിയ പരിഷ്‌ക്കാരണം വരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ബോര്‍ഡ് വൃക്തങ്ങള്‍ സൂചിപ്പിച്ചു.
നിലവില്‍ ഫുട്‌ബോള്‍ കളി നിയന്ത്രിക്കുന്നത മൂന്ന് റഫറിമാരാണ്. രണ്ട് ലൈന്‍സ്മാന്‍മാര്‍ക്കും ഒരു റഫറിക്കും പുറമെ രണ്ട് പേരെ കൂടി നിയമിക്കാമെന്നാണ് അസോസിയേഷന്‍ തീരുമാനം. രണ്ട് ടീമുകളുടെയും ഗോള്‍ലൈനിനു പിന്നിലായിരിക്കും പുതിയ റഫറിമാരുടെ സ്ഥാനം. പുതയ റഫറിമാരെ ഉള്‍പ്പെടുത്തണോ എന്നകാര്യം സംഘാടകരുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും. ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലെന്റ്, സ്‌ക്വാര്‍ട്ട്‌ലാന്റ്, വൈല്‍സ് എന്നീ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കും ഫീഫയ്ക്കുമാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡില്‍ വോട്ടവകാശമുള്ളത്.
ഫീഫയ്ക്കുമാത്രം നാലും മറ്റു അസോസിയേഷനുകള്‍ക്ക് ഒരു വോട്ടുവീതവുമാണ് ഉള്ളത്. ഫുട്‌ബോള്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ എട്ട് വോട്ടുകളില്‍ ആറ് വോട്ടുകളെങ്കിലും ലഭിക്കേണ്ടതുണ്ട്. ബോര്‍ഡിന്റെ പുതിയ തീരുമാനം സംബന്ധിച്ച് അന്തിമ തീരുമാനം ഓര്‍ഗനൈസര്‍മാരുടേതായിരിക്കും. ഫുട്‌ബോള്‍ മത്സരത്തിന്റെ വിധി സുതാര്യമാക്കുക എന്നതാണ് അഞ്ച് റഫറിമാരെ മത്സരം നിയന്ത്രിക്കാന്‍ അനുവദിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് അധികൃതര്‍ പറയുന്നത്.

Keywords: Football match, Referee, Sports, I.F.A.B
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.