World Cup | ലോകകപ്പില്‍ സ്വന്തം രാജ്യം വിട്ട് മറ്റൊരു ടീമിനായി കളിക്കുന്ന 5 താരങ്ങള്‍! ഇന്ത്യക്കാരും പട്ടികയില്‍

 


ന്യൂഡെല്‍ഹി: (KVRTHA) ഐസിസി ഏകദിന ലോകകപ്പ് ഒക്ടോബര്‍ അഞ്ച് മുതലാണ് ആരംഭിക്കുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് ഈ മെഗാ ഐസിസി ഇവന്റ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ഈ ലോകകപ്പില്‍, പല ടീമുകളിലും സ്വന്തം രാജ്യം വിട്ട് മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കുന്ന ചില കളിക്കാര്‍ ഉണ്ട്. പാകിസ്താനിലെ ലാഹോറില്‍ ജനിച്ച ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ ഏറ്റവും വലിയ ഉദാഹരണമാണ്. അത്തരത്തിലുള്ള ചില താരങ്ങള്‍ ഈ ലോകകപ്പില്‍ കാണാനാകും.
    
World Cup | ലോകകപ്പില്‍ സ്വന്തം രാജ്യം വിട്ട് മറ്റൊരു ടീമിനായി കളിക്കുന്ന 5 താരങ്ങള്‍! ഇന്ത്യക്കാരും പട്ടികയില്‍

ഇഷ് സോധി

ന്യൂസിലന്‍ഡിന്റെ മാന്ത്രിക ലെഗ് സ്പിന്നര്‍ ഇഷ് സോധി ഇന്ത്യന്‍ വംശജനായ കളിക്കാരനാണ്. പഞ്ചാബിലെ ലുധിയാനയിലാണ് അദ്ദേഹം ജനിച്ചത്. ഒരു സിഖ് കുടുംബത്തില്‍ നിന്നുള്ളയാളാണ്. നാല് വയസുള്ളപ്പോള്‍, കുടുംബത്തോടൊപ്പം ന്യൂസിലന്‍ഡിലേക്ക് മാറി. അതിനുശേഷം ക്രിക്കറ്റ് മുതല്‍ പഠനം വരെ അവിടെയായിരുന്നു. ഏറെ നാളായി ന്യൂസിലന്‍ഡിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുകയാണ് സോധി.

ആദില്‍ റശീദ്

ഇംഗ്ലണ്ടിന്റെ പരിചയസമ്പന്നനായ ലെഗ് സ്പിന്നര്‍ ആദില്‍ റശീദ് പാകിസ്താന്‍ വംശജനായ കളിക്കാരനാണ്. അദ്ദേഹത്തിന്റെ കുടുംബം 1967-ല്‍ മിര്‍പൂരില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറി. അന്നുമുതല്‍ ഇംഗ്ലണ്ടിലാണ് താമസം.

രചിന്‍ രവീന്ദ്ര

ന്യൂസിലന്‍ഡിന്റെ ഇടങ്കയ്യന്‍ സ്പിന്നര്‍ രച്ചിന്‍ രവീന്ദ്രയ്ക്കും ഇന്ത്യന്‍ പശ്ചാത്തലമുണ്ട്. ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണിലാണ് അദ്ദേഹം ജനിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ ഇന്ത്യക്കാരാണ്. അച്ഛന്‍ രവി കൃഷ്ണമൂര്‍ത്തിയുടെ സ്വദേശം ബെംഗളൂരു ആണ്. പിന്നീട് ന്യൂസിലന്‍ഡിലേക്ക് മാറി, അതിനുശേഷം അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ കിവീസിലാണ് താമസിക്കുന്നത്.

വിക്രംജിത് സിംഗ്

നെതര്‍ലന്‍ഡ്സിന്റെ യുവ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ വിക്രംജീത് സിംഗ് 2003 ജനുവരി ഒമ്പതിന് പഞ്ചാബിലെ ചീമ ഖുര്‍ദിലെ ഒരു സിഖ് കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഖുഷി ചീമ 1984-ല്‍ സിഖ് കലാപകാലത്ത് നെതര്‍ലാന്‍ഡിലേക്ക് പോകുകയും ആദ്യം അവിടെ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തിന്റെ കുടുംബം നെതര്‍ലാന്‍ഡിലും ഇന്ത്യയിലുമായി ജീവിച്ചു. എന്നാല്‍ വിക്രംജീതിന് ഏഴ് വയസുള്ളപ്പോള്‍, അദ്ദേഹത്തിന്റെ കുടുംബം പൂര്‍ണമായും നെതര്‍ലന്‍ഡിലേക്ക് മാറി. അത്തരമൊരു സാഹചര്യത്തിലാണ് വിക്രം ഇപ്പോള്‍ ഡച്ച് ടീമിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത്.

ഉസ്മാന്‍ ഖ്വാജ

ഓസ്ട്രേലിയന്‍ ടീമിന്റെ പരിചയസമ്പന്നനായ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജ വരുന്ന ലോകകപ്പില്‍ ഓസ്ട്രേലിയന്‍ ടീമിന്റെ ഭാഗമാണ്. ഏറെക്കാലമായി ഓസ്ട്രേലിയയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു. ഖ്വാജ പാകിസ്താനിലെ ഇസ്ലാമാബാദിലാണ് ജനിച്ചത്. നാല് വയസുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പം ഓസ്ട്രേലിയയില്‍ എത്തി. അതിനുശേഷം അദ്ദേഹം ഓസ്ട്രേലിയയില്‍ താമസിക്കുകയും അവര്‍ക്കുവേണ്ടി ക്രിക്കറ്റ് കളിക്കുകയും ചെയ്യുന്നു.

Keywords: Cricket, ICC, World Cup, Sports, Cricket News, Sports News, World Cup 2023, Cricket World Cup 2023, 5 players who play for another team in World Cup!.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia