അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങള്‍ പലരും പങ്കുവെച്ച ഫ്രീ കിക്ക് വീഡിയോയിലെ ആ നാല്‍വര്‍ സംഘം ഇവരാണ്; മലപ്പുറത്തുനിന്നുള്ള അസ്ലഹും പ്രത്യുഷും ആദിലും ലുഖ്മാനും; VIDEO

 


മലപ്പുറം: (www.kvartha.com 23.01.2020) കഴിഞ്ഞ ദിവസങ്ങളില്‍ കായികപ്രേമികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് സ്‌കൂള്‍ കുട്ടികളുടെ അതിമനോഹരമായ ഫ്രീകിക്ക് വീഡിയോ. അസ്ലഹും പ്രത്യുഷും ആദിലും ലുഖ്മാനുമാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങള്‍ പലരും പങ്കുവെച്ച ഫ്രീ കിക്ക് വീഡിയോയിലെ ആ നാല്‍വര്‍ സംഘം.

അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങള്‍ പലരും പങ്കുവെച്ച ഫ്രീ കിക്ക് വീഡിയോയിലെ ആ നാല്‍വര്‍ സംഘം ഇവരാണ്; മലപ്പുറത്തുനിന്നുള്ള അസ്ലഹും പ്രത്യുഷും ആദിലും ലുഖ്മാനും; VIDEO

അസ്ലഹും ആദിലും ലുഖ്മാനും കിക്ക് എടുക്കുന്നപോലെ കാണിച്ച് എതിര്‍ ടീം താരങ്ങളെ കബളിപ്പിച്ച് ഓടിമാറി നാലാമനായി പ്രത്യുഷ് കിക്ക് എടുത്ത് ഗോളാക്കുന്നതായിരുന്നു വീഡിയോ. അന്താരാഷ്ട്ര ഫുട്ബാളിലെ മനോഹര കാഴ്ചകളെ വെല്ലുന്നതായിരുന്നു കുട്ടികളുടെ പ്രകടനം. സ്‌കൂള്‍ ഗ്രൗണ്ടില്‍ യൂനിഫോം ഇട്ട് കളിക്കുന്ന കുട്ടികളുടെ ഗോളടി വിഡിയോ പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കാല്‍പ്പന്തുകളി രക്തത്തിലലിഞ്ഞ മലപ്പുറത്തിന്റെ മണ്ണില്‍ തന്നെയാണ് ഈ മനോഹര ഗോളും പിറന്നിരിക്കുന്നത്. നിലമ്പൂര്‍ പോത്തുകല്‍ പൂളപ്പാടം ഗവ. എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു കുട്ടികളുടെ പ്രകടനം. നാലാം ക്ലാസ് വിദ്യാര്‍ഥികളാണ് നാല് പേരും.


ലിവര്‍പൂള്‍ താരം ശഖീരി മികച്ചത് എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ തലവാചകം. ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയസ്, കൊളംബിയന്‍ വനിതാ താരം മെലിസാ ഓര്‍തിസ് തുടങ്ങിയവരും വിഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട് ദേലംപാടിയിലെ മെഹ്‌റൂഫിന്റെ പ്രകടനവും ഇത്‌പോലെ വൈറലായത്. അന്താരാഷ്ട്ര ഫുട്‌ബോളിലെയും ഐഎസ്എല്ലിലെയും നിരവധി പ്രമുഖര്‍ മെഹ്‌റൂഫിനെ അഭിനന്ദിച്ച് അന്ന് രംഗത്തെത്തിയിരുന്നു. പിന്നീട് ബെംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള, എടികെ കൊല്‍ക്കത്ത തുടങ്ങി നിരവധി ടീമുകള്‍ മെഹ്‌റൂഫിന് ഓഫറുമായി സമീപിച്ചിരുന്നു.

അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങള്‍ പലരും പങ്കുവെച്ച ഫ്രീ കിക്ക് വീഡിയോയിലെ ആ നാല്‍വര്‍ സംഘം ഇവരാണ്; മലപ്പുറത്തുനിന്നുള്ള അസ്ലഹും പ്രത്യുഷും ആദിലും ലുഖ്മാനും; VIDEO

Keywords:  Kerala, Malappuram, News, Football, Sports, Players, Football Player, Video, 4th standard students' Free kick video goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia