Sanju Samson | ന്യൂസിലന്‍ഡ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി എടുത്ത് ക്യാപ്റ്റന്‍ സഞ്ജു സാംസന്‍
Sep 27, 2022, 15:06 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com) ന്യൂസിലന്‍ഡ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി എടുത്ത് ഇന്‍ഡ്യ എ ടീം ക്യാപ്റ്റന്‍ സഞ്ജു സാംസന്‍. 68 പന്തുകള്‍ നേരിട്ട സഞ്ജു 54 റണ്‍സെടുത്തു പുറത്തായി. രണ്ടു സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ജേകബ് ഡഫിയുടെ പന്തില്‍ സഞ്ജു എല്‍ബിഡബ്ല്യു ആയി പുറത്താകുകയായിരുന്നു.
ഇന്‍ഡ്യ എ ടീമിനു വേണ്ടി മധ്യനിര താരം തിലക് വര്‍മയും ഷാര്‍ദൂല്‍ താകൂറും അര്‍ധസെഞ്ചുറി തികച്ചു. 62 പന്തുകള്‍ നേരിട്ട തിലക് വര്‍മ 50 റണ്‍സെടുത്തു പുറത്തായി. 33 പന്തുകളില്‍നിന്ന് 51 റണ്‍സാണ് ഷാര്‍ദൂലിന്റെ സമ്പാദ്യം. ഓപണര്‍ അഭിമന്യു ഈശ്വരനും ഇന്‍ഡ്യ എ ടീമിനായി തിളങ്ങി. 35 പന്തുകളില്‍നിന്ന് 39 റണ്‍സാണു താരം നേടിയത്.
ടോസ് നേടിയ ഇന്‍ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 49.3 ഓവറില്‍ ഇന്‍ഡ്യ 284 റണ്‍സെടുത്തു. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് ഇന്‍ഡ്യ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഏഴു വികറ്റിനും രണ്ടാം മത്സരത്തില്‍ നാലു വികറ്റിനുമായിരുന്നു ഇന്‍ഡ്യയുടെ ജയം. മൂന്നാമത്തെ മത്സരത്തില്‍ ആശ്വാസ ജയം കണ്ടെത്താനാണ് ന്യൂസിലന്‍ഡ് എ ടീം പരിശ്രമിക്കുന്നത്.
Keywords: 3rd ODI: Chahar picks two NZ wickets; Samson, Shardul propel IND to 284, Chennai, News, Sports, Cricket, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.