SWISS-TOWER 24/07/2023

ജൂണ്‍ 22: കാല്‍പന്തില്‍ 'ദൈവത്തിന്റെ കൈ' പതിഞ്ഞിട്ട് 3 പതിറ്റാണ്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


സാബിത്ത്‌

(www.kvartha.com 21.06.2016) കാല്‍പന്തില്‍ 'ദൈവത്തിന്റെ കൈ' പതിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട് തികയുന്നു. 1986 ജൂണ്‍ 22 നാണ് മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിലെ 1,14,000 ഓളം കാണികളെ സാക്ഷിയാക്കി ഡീഗോ മറഡോണ എന്ന 20 ാം നൂറ്റാണ്ടിലെ അതുല്യ പ്രതിഭ കൈ കൊണ്ട് ഗോള്‍ നേടി അര്‍ജന്റീനയുടെ രക്ഷകനും എതിര്‍ ടീമിന്റെ അന്തകനുമായി മാറിയത്.

1986 മെയ് 31 മുതല്‍ ജൂണ്‍ 29 വരെ മെക്‌സിക്കോയില്‍ നടന്ന പതിമൂന്നാമത് ഫിഫ ഫുട്‌ബോള്‍ ലോക കപ്പിലാണ് മറഡോണ തന്റെ ടീമിനെ സെമിയിലെത്തിക്കാന്‍ ആ കടും കൈ ചെയ്തത്. ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 51 ാം മിനുട്ടില്‍ ഫുട്‌ബോള്‍ നിരീക്ഷകരെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച് അര്‍ജന്റീന ക്യാപ്റ്റന്‍ ഡീഗോ മറഡോണ കൈ കൊണ്ട് വല കുലുക്കി. ജോര്‍ജ് വാല്‍ദാനോ നല്‍കിയ പന്ത് ഇംഗ്ലണ്ടിന്റെ വിഖ്യാത ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണിന്റെ തലയ്ക്കു മുകളിലൂടെ ചാടി കൈ കൊണ്ട് തട്ടി ഗോളാക്കുകയായിരുന്നു. കളി നിയമത്തിനെതിരായി ഹാന്‍ഡ് ബോളിലൂടെയാണ് ഗോള്‍ നേടിയെതെങ്കിലും കായിക ലോകം ഇതിനെ 'ദൈവത്തിന്റെ കൈ' എന്ന് വിളിച്ചു

  വാല്‍ദാനോ ഉയര്‍ത്തി നല്‍കിയ പന്ത് ആറടി നിളമുള്ള ഷില്‍ട്ടനെ മറികടന്ന്് ഗോളാക്കാന്‍ താരതമ്യേന നീളം കുറവായ മറഡോണയ്ക്ക് അതേ വഴിയുണ്ടായിരുന്നുള്ളൂ. 1,14,580 പേര്‍ കളി കാണാനെത്തിയ മത്സരത്തില്‍ 'ദൈവത്തിന്റെ കൈ'ക്ക് പിന്നാലെ നൂറ്റാണ്ടിന്റെ ഗോളും പിറന്നു. ആദ്യ ഗോള്‍ നേടി നാല് മിനുട്ട് മാത്രം കളി മുന്നോട്ട് പോയപ്പോള്‍ എതിര്‍ ടീമിനെയും കായിക ലോകത്തെയും അത്ഭുതപ്പെടുത്തി മറഡോണ മറ്റൊരു ഗോള്‍ കൂടി നേടി. എതിര്‍ പോസ്റ്റിന്റെ 60 യാര്‍ഡ് അകലെ നിന്ന് മിഡ്ഫീല്‍ഡര്‍ ഹെക്ടര്‍ എന്‍ റിക്ക് നല്‍കിയ പാസ് ഇംഗ്ലണ്ടിന്റെ പീറ്റര്‍ ബേഡ്സ്ലി, പീറ്റര്‍ റെയ്ഡ്, ടെറി ഫെന്‍വിക്ക് എന്നിവരെയും ടെറി ബുച്ചറെ രണ്ട് തവണയും മറികടന്ന് ഡീഗോ രണ്ടാമത് ഇംഗ്ലീഷ് വല കുലുക്കി.

പാസ് സ്വീകരിച്ച മറഡോണ 10 സെക്കന്‍ഡ് കൊണ്ടാണ് ലക്ഷ്യം കണ്ടത്. ഇത് പിന്നീട് 2002 ല്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് 'നൂറ്റാണ്ടിന്റെ ഗോള്‍' ആയി തെരഞ്ഞെടുക്കപ്പെട്ടത്. മറഡോണയുടെ രണ്ടാം ഗോളോടെ 55 ാം മിനുട്ടില്‍ അര്‍ജന്റീന രണ്ട് ഗോളുകള്‍ക്ക് മുന്നിലായി. 80 ാം മിനുട്ടില്‍ ഇംഗ്ലീഷ് താരം ഗാരി ലൈന്‍കെര്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ അത് മതിയാകുമായിരുന്നില്ല. ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച, മത്സരം നിയന്ത്രിച്ച ടുണീഷ്യന്‍ റഫറി അലി ബിന്‍ നാസറിനെ ഈയിടെ മറഡോണ കാണുകയുണ്ടായി.

ജൂണ്‍ 22: കാല്‍പന്തില്‍ 'ദൈവത്തിന്റെ കൈ' പതിഞ്ഞിട്ട് 3 പതിറ്റാണ്ട് മത്സരം 2-1 ന് ജയിച്ച് അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ ബെല്‍ജിയത്തെ 2-0 ന് തകര്‍ത്ത അര്‍ജന്റീന ഫൈനലില്‍ പശ്ചിമ ജര്‍മനിയെ 3-2 ന് തോല്‍പ്പിച്ച് രണ്ടാം ലോക കിരീടത്തില്‍ മുത്തമിട്ടു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനായി ഗോള്‍ നേടിയ ഗാരി ലൈന്‍കര്‍ ടൂര്‍ണമെന്റില്‍ ആകെ ആറ് ഗോളുകള്‍ നേടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള സുവര്‍ണ്ണ പാദുകം സ്വന്തമാക്കിയപ്പോള്‍ ലോക കപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപന്ത് മറഡോണയെ തേടിയെത്തി.

ജൂണ്‍ 22: കാല്‍പന്തില്‍ 'ദൈവത്തിന്റെ കൈ' പതിഞ്ഞിട്ട് 3 പതിറ്റാണ്ട്


ജൂണ്‍ 22: കാല്‍പന്തില്‍ 'ദൈവത്തിന്റെ കൈ' പതിഞ്ഞിട്ട് 3 പതിറ്റാണ്ട്

Keywords:  Sports, Football, World, Diego Maradona, Mexico, Argentina, England, Win, Quarter Final, Champions, Hand ball, Goal, 13th FIFA World Cup Football, Article.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia