രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം
Feb 22, 2018, 10:07 IST
ADVERTISEMENT
സെഞ്ചൂറിയന്‍: (www.kvartha.com 22.02.2018) രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോല്‍വി. ഇന്ത്യയെ ആറു വിക്കറ്റിന് തോല്പിച്ചാണ് ദക്ഷിണാഫ്രിക്ക അനായാസ വിജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിലുയര്‍ത്തിയത് 189 റണ്‍സ് വിജയലക്ഷ്യമാണ്. എന്നാല്‍ 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കാണുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ജെ.പി.ഡുമിനി പുറത്താകാതെ നേടിയ 64 റണ്‍സാണു ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ തകര്‍ത്തത്. 40 ബോളുകളില്‍ നിന്നാണ് ഡുമിനി 64 റണ്‍സെടുത്തത്.
ഏറെക്കാലത്തിനുശേഷം വിശ്വരൂപം പുറത്തെടുത്ത മഹേന്ദ്രസിങ് ധോണിയുടെയും യുവതാരം മനീഷ് പാണ്ഡെയുടെയും അര്‍ധസെഞ്ച്വറി മികവില്‍ മികച്ച സ്കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. പാണ്ഡെ 79 റണ്‍സോടെയും ധോണി 52 റണ്‍സോടെയും പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും രണ്ടാം ട്വന്റി20 അര്‍ധസെഞ്ച്വറിയാണിത്. മനീഷ് പാണ്ഡെയുടെ ട്വന്റി20യിലെ ഉയര്‍ന്ന സ്കോറും ഇതുതന്നെയാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായി. ജൂനിയര്‍ ഡാലയുടെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് രോഹിത് പുറത്തായത്. രണ്ടാം വിക്കറ്റില്‍ ഒരുമിച്ച ധവാന്-സുരേഷ് റെയ്ന സഖ്യം ഇന്ത്യന്‍ ഇന്നിങ്സിന് അടിസ്ഥാനമിട്ടു. ക്രിസ് മോറിസ് എറിഞ്ഞ ആദ്യ ഓവറില്‍ റണ്ണൊന്നും നേടാനാകാതെ പതറിനിന്ന ധവാന്, റെയ്ന കൂട്ടിനെത്തിയതോടെ ആക്രമണകാരിയായി. ജൂനിയര്‍ ഡാല എറിഞ്ഞ നാലാം പന്തില്‍ ബൗണ്ടറി കണ്ടെത്തിയ റെയ്ന, സഹതാരത്തിനും ആത്മവിശ്വാസമേകി. മോറിസിന്റെ അടുത്ത ഓവറില്‍ രണ്ടു സിക്സും രണ്ടു ബൗണ്ടറിയും സഹിതം ധവാന് നേടിയത് 20 റണ്‍സ്.
പാറ്റേഴ്സന് എറിഞ്ഞ അടുത്ത ഓവറില്‍ റെയ്നയും മോശമാക്കിയില്ല. മൂന്നു ബൗണ്ടറി സഹിതം ആ ഓവറില്‍ പിറന്നത് 12 റണ്‍സ്. ഇതോടെ റണ്ണൊഴുക്കു നിയന്ത്രിക്കാന്‍ പന്തുമായി ക്യാപ്റ്റന്‍ ഡുമിനിയെത്തി. രണ്ടാം പന്തില്‍ ധവാനെ മിഡ് ഓണില്‍ ബെഹാര്‍ദീന്റെ കൈകളിലെത്തിച്ച് ഡുമിനി ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 14 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 24 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.
നാലാമനായെത്തിയ കോഹ് ലിയെ ക്ലാസന്റെ കൈകളിലെത്തിച്ച് ജൂനിയര്‍ ഡാല ആഞ്ഞടിച്ചതോടെ ഇന്ത്യ വീണ്ടും പതറി. അഞ്ചു പന്തില്‍ ഒരു റണ്ണു മാത്രമായിരുന്നു കോഹ് ലിയുടെ സമ്പാദ്യം. ഇതോടെ പ്രതിരോധത്തിലായ ഇന്ത്യ കളി പതുക്കെയാക്കി. ബൗണ്ടറികളുടെയും സിക്സുകളുടെയും പ്രവാഹവും ഇതോടെ നിലച്ചു. 10-ാം ഓവറില്‍ ടെബ്രായിസ് ഷംസിയെ രണ്ട് സിക്സും ബൗണ്ടറിക്കും ശിക്ഷിച്ച പാണ്ഡെ ടോപ് ഗിയറിലേക്കു മാറിയെങ്കിലും തൊട്ടടുത്ത ഓവറില്‍ റെയ്നയെ മടക്കി ഫെലൂക്വായോ തിരിച്ചടിച്ചു. 24 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 31 റണ്‍സെടുത്ത റെയ്നയെ ഫെലൂക്വായോ എല്‍ബിയില്‍ കുരുക്കി.
ഇതോടെ മത്സരത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിനും അരങ്ങൊരുങ്ങി. മികച്ച ഫോമിലായിരുന്ന പാണ്ഡെ അനായാസം റണ്‍സ് കണ്ടെത്തിയതോടെ ധോണിക്കും ആത്മവിശ്വാസമായി. തകര്‍ത്തടിച്ച ഇരുവരും 56 പന്തില്‍ കൂട്ടിച്ചേര്‍ത്തത് 98 റണ്‍സ്. 48 പന്തില്‍ ആറു ബൗണ്ടറിയും മൂന്നു സിക്സും കണ്ടെത്തിയ പാണ്ഡെ 79 റണ്‍സോടെയും 28 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്സും കണ്ടെത്തിയ ധോണി 52 റണ്‍സോടെയും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ജൂനിയര്‍ ഡാല രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് ജെ.പി. ഡുമിനി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന ജസ്പ്രീത് ബുംമ്രയ്ക്കു പകരം ഇന്ത്യന്‍ നിരയില്‍ ശാര്‍ദുല്‍ താക്കൂര്‍ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്ക കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ ടാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India vs South Africa 2018, 2nd T20I in Centurion Highlights - As It Happened, Mahendra Singh Dhoni, Virat Kohli, Twenty-20, Cricket, Sports, World.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.