ഇന്ത്യാക്കാര്‍ക്ക് റിപ്പബ്ലിക് ദിന സമ്മാനം നല്‍കി അണ്ടര്‍ 19 ക്രിക്കറ്റ് ടീം; ബംഗ്ലാദേശിനെ തകര്‍ത്ത് ലോകകപ്പ് സെമിയില്‍

 


ADVERTISEMENT

ക്വീന്‍സ്റ്റണ്‍: (www.kvartha.com 26.01.2018) റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും വിലപിടിപ്പുള്ള സമ്മാനം നല്‍കി ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം. ന്യൂസീലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലദേശിനെ 131 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ ടീം സെമിയിലെത്തി. ബാറ്റിങ്ങിലെ അപ്രതീക്ഷിത പാകപ്പിഴയ്ക്ക് ബോളിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് പുലര്‍ത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശം. ബദ്ധവൈരികളായ പാകിസ്ഥാനാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ 265 റണ്‍സിന് പുറത്തായപ്പോള്‍, ബംഗ്ലാദേശിന്റെ മറുപടി 42.1 ഓവറില്‍ 134 റണ്‍സില്‍ അവസാനിച്ചു. അര്‍ധസെഞ്ച്വറിയോടെ ബാറ്റിങ്ങിലും രണ്ട് വിക്കറ്റ് വീഴ്ത്തി ബോളിങ്ങിലും മിന്നും താരമായി മാറിയ അഭിഷേക് ശര്‍മയുടെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തത്. അര്‍ധസെഞ്ച്വറി നേടിയ ശുഭ് മാന്‍ ഗില്‍ (94 പന്തില്‍ 86) ബാറ്റിങ്ങിലും മൂന്നു വിക്കറ്റുമായി കലേഷ് നാഗര്‍കോട്ടി, രണ്ടു വിക്കറ്റ് വീഴ്ത്തിയ ശിവം മാവി എന്നിവര്‍ ബോളിങ്ങിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ടീമിന്റെ വിജയശില്‍പികളായി.

ഇന്ത്യാക്കാര്‍ക്ക് റിപ്പബ്ലിക് ദിന സമ്മാനം നല്‍കി അണ്ടര്‍ 19 ക്രിക്കറ്റ് ടീം; ബംഗ്ലാദേശിനെ തകര്‍ത്ത് ലോകകപ്പ് സെമിയില്‍

266 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയര്‍ത്താനായില്ല. 75 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 43 റണ്‍സെടുത്ത ഓപ്പണര്‍ പിനാക് ഘോഷാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ആഫിഫ് ഹുസൈന്‍ (40 പന്തില്‍ 18), മുഹമ്മദ് നയീം (22 പന്തില്‍ 12), ക്യാപ്റ്റന്‍ സയീഫ് ഹുസൈന്‍ (23 പന്തില്‍ 12), മഹീദുല്‍ ആന്‍കോന്‍ (22 പന്തില്‍ 10) നയീം ഹസന്‍ (29 പന്തില്‍ 11), റോബിയുല്‍ ഹഖ് (ഒന്‍പത് പന്തില്‍ 14) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍.

കിരീടപ്രതീക്ഷ ഉയര്‍ത്തി കുതിക്കുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അപ്രതീക്ഷിതമായാണ് 265 റണ്‍സിന് പുറത്തായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഇന്നിങ്‌സ് അവസാനിക്കാന്‍ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ 265 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ശുഭ് മാന്‍ ഗില്‍ (94 പന്തില്‍ 86), അഭിഷേക് ശര്‍മ (49 പന്തില്‍ 50) എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ പൃഥ്വി ഷാ 54 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി.

ബംഗ്ലാദേശിനായി ഖാസി ഓനിക് മൂന്നു നയീം ഹസന്‍, സയ്ഫ് ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍ തിരിച്ചടിച്ച ഇന്ത്യ, അവസാന ഓവറുകളില്‍ റണ്‍ നിരക്കുയര്‍ത്താനുള്ള ശ്രമത്തില്‍ ഇടറി വീഴുകയായിരുന്നു. 43.2 ഓവറില്‍ നാലിന് 215 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അവസാന ആറു വിക്കറ്റുകള്‍ 50 റണ്‍സിനിടെയാണ് നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത പൃഥ്വി ഷാ- ശുഭ് മാന്‍ ഗില്‍ സഖ്യവും മൂന്നാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഗില്‍- ദേശായി സഖ്യവുമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ദേശായി 48 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ 34 റണ്‍സെടുത്തു.

94 പന്തില്‍ ഒന്‍പതു ബൗണ്ടറി ഉള്‍പ്പെടുന്നതാണ് ശുഭ് മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ച്വറി. 49 പന്തുകള്‍ നേരിട്ട അഭിഷേക് ശര്‍മ ആറു ബൗണ്ടറികളോടെ 50 റണ്‍സും നേടി. അതേസമയം, മന്‍ജോത് കല്‍റ (13 പന്തില്‍ ഒന്‍പത്), റയാന്‍ പരാഗ് (22 പന്തില്‍ 15), നാഗര്‍കോട്ടി (ആറ് പന്തില്‍ അഞ്ച്), അനുകൂല്‍ റോയ് (രണ്ട് പന്തില്‍ രണ്ട്), ശിവം മാവി (നാലു പന്തില്‍ അഞ്ച്), ശിവാ സിങ് (അഞ്ച് പന്തില്‍ മൂന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. ഇഷാന്‍ പോറെല്‍ പുറത്താകാതെ നിന്നു.

പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരത്തിലും വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ആദ്യമത്സരത്തില്‍ ആസ്‌ട്രേലിയയെ 100 റണ്‍സിന് കീഴടക്കിയ ഇന്ത്യ പിന്നീട് സിംബാബ് വെയെയും പാപ്പുവ ന്യൂഗിനയയെയും പത്ത് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ബംഗ്ലാദേശ് ഗ്രൂപ്പ് റൗണ്ടില്‍ രണ്ട് വിജയങ്ങള്‍ നേടിയപ്പോള്‍ ഒരു തോല്‍വി വഴങ്ങി. നമീബിയ, കാനഡ എന്നിവര്‍ക്കെതിരെയായിരുന്നു ജയം. ഇംഗ്ലണ്ടിനോടാണ് തോറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India vs Bangladesh, ICC U-19 World Cup, Highlights: As it Happened, Cricket, Sports, Pakistan, Bangladesh, Winner, World, World Cup.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia