പ്രൊഫഷനല്‍ ബോക്‌സിങ് പോരാട്ടത്തിനിടെ ഇടിയേറ്റു വീണ 18കാരിക്ക് ദാരുണാന്ത്യം; ബോക്‌സിങ് നിരോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത്
Sep 4, 2021, 15:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മോണ്‍ട്രിയോള്‍ (കാനഡ): (www.kvartha.com 04.09.2021) പ്രൊഫഷനല്‍ ബോക്‌സിങ് പോരാട്ടത്തിനിടെ ഇടിയേറ്റു വീണ 18കാരി അഞ്ചാമത്തെ ദിവസം മരണത്തിനു കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ പരാജയപ്പെട്ട മെക്‌സികന്‍ ബോക്‌സര്‍ ജീനറ്റ് സകരിയാസ് സാപറ്റയാണ് (18) തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്. നാലാം റൗന്‍ഡിലാണു കാനഡയുടെ മുപ്പത്തൊന്നുകാരിയ മേരി പിയര്‍ ഹുലെയുടെ കനത്ത പഞ്ചുകളേറ്റ് സാപറ്റ നിലംപതിച്ചത്.
ഇതോടെ മത്സരം തുടരാനാവില്ലെന്ന് കണ്ട് പിയര്‍ നോകൗട് ജയവും നേടി. എന്നാല്‍, സാപറ്റ എഴുന്നേല്‍ക്കാനാവാതെ റിങ്ങില്‍ കിടന്നു. ഇതോടെ വൈദ്യസംഘം പാഞ്ഞെത്തി ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു.
തലച്ചോറിനേറ്റ ക്ഷതംമൂലം സാപറ്റ കോമയിലായെന്നാണ് സംഘാടകര്‍ ആദ്യം അറിയിച്ചത്. കഴിഞ്ഞദിവസം മരണവിവരം പുറത്തുവിട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ബോക്‌സിങ് നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്തുവന്നു.
ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനാകുന്നവയാണെന്ന് തലച്ചോറിലെ ക്ഷതങ്ങളെപ്പറ്റി പഠിക്കുന്ന ബ്രിടിഷ് ഏജന്‍സിയായ 'ഹെഡ്വേ'യുടെ തലവന്‍ പീറ്റര്‍ മകബേ പറഞ്ഞു. തലയില്‍ സുരക്ഷാകവചം വയ്ക്കാതെയാണു പ്രൊഫഷനല്‍ ബോക്‌സിങ്ങില്‍ താരങ്ങള്‍ മത്സരിക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
Keywords: 18-year-old boxer dies after match in Montreal, Quebec coroner to investigate, News, Boxing, Sports, Dead, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

