Complaint | നേപാള്‍ ക്രികറ്റ് ക്യാപ്റ്റന്‍ സന്ദീപ് ലാമിചാനെതിരെ ബലാത്സംഗ പരാതി നല്‍കി 17കാരി

 


കാഠ്മണ്ഡു: (www.kvartha.com) നേപാള്‍ ക്രികറ്റ് താരം സന്ദീപ് ലാമിചാനെതിരെ ബലാത്സംഗ പരാതി നല്‍കി 17കാരി. താരത്തിനെതിരെയുള്ള പരാതി ജില്ലാ പൊലീസ് റേന്‍ജ് കാഠ്മണ്ഡുവില്‍ ലഭിച്ചതായി പൊലീസും സ്ഥിരീകരിച്ചു.

ആഗസ്റ്റ് 21 ന് കാഠ്മണ്ഡുവിലെ ഒരു ഹോടെലില്‍ വച്ച് സന്ദീപ് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. തന്റെ സുഹൃത്ത് വഴിയാണ് താരത്തെ പരിചയപ്പെട്ടതെന്നും ആഗസ്റ്റ് 17 ന് ലാമിചാനൊപ്പം നാഗര്‍കോട്ടിലേക്ക് പോയെന്നും പെണ്‍കുട്ടി പറയുന്നു.

Complaint | നേപാള്‍ ക്രികറ്റ് ക്യാപ്റ്റന്‍ സന്ദീപ് ലാമിചാനെതിരെ ബലാത്സംഗ പരാതി നല്‍കി 17കാരി

ആഗസ്റ്റ് 22 ന് കെനിയയില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ പങ്കെടുക്കാന്‍ സന്ദീപ് ലാമിചാന്‍ കെനിയയിലേക്ക് പോയിരുന്നു. നേപാള്‍ 3-2ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. തുടര്‍ന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (CPL) പങ്കെടുക്കാന്‍ 22-കാരനായ സന്ദീപ് ലാമിചാന്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോയി.

ക്രികറ്റ് താരത്തിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് 17 കാരിയായ പെണ്‍കുട്ടി ഇപ്പോള്‍ പൊലീസ് സംരക്ഷണയില്‍ കഴിയുകയാണ്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. കാഠ്മണ്ഡു വാലി പൊലീസ് ഓഫിസിലെ എഐജി രബീന്ദ്ര സിംഗ് ധനുക് നേപാളിലെ ഡിജിറ്റല്‍ ന്യൂസ് പേപറായ സെറ്റോപതിക്ക് നല്‍കിയ അഭിമുഖത്തില്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

രബീന്ദ്ര സിംഗ് ധനുകിന്റെ വാക്കുകള്‍ ഇങ്ങനെ:

സന്ദീപ് ലാമിചാനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ദിവസം തന്നെ മാധ്യമങ്ങളെ അറിയിക്കും. ഇരയുടെ വൈദ്യ പരിശോധന നടത്തിയിട്ടുണ്ട്.

കാഠ്മണ്ഡു പൊലീസ് റേന്‍ജ്, കാഠ്മണ്ഡു വാലി പൊലീസ്, നേപാള്‍ പൊലീസ് ഹെഡ്ക്വാര്‍ടേഴ്സ് എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവം വാര്‍ത്തയായതോടെ നേപാള്‍ ക്രികറ്റ് അസോസിയേഷന്‍ സന്ദീപ് ലാമിചാനെതിരെ നടപടിയെടുക്കുമോ എന്ന് കണ്ടറിയണം. സിപിഎലിലെ ജോലിക്കിടയില്‍ താരത്തെ പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടോ എന്നും അറിയില്ല.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ലാമിചാന്‍ ഇതുവരെ തയാറായിട്ടില്ല. സന്ദീപിനെ സംബന്ധിച്ചിടത്തോളം, സിപിഎല്‍ ടീമായ ജമൈക തലാവസ് ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.

Keywords: 17-year-old girl lodges molest complaint against Nepal captain Sandeep Lamichhane, Nepal, News, Molestation, Cricket, Sports, Allegation, Complaint, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia