Wrestling Gold | ചരിത്രം സൃഷ്ടിച്ച് 17 കാരി ആന്റിം പംഗൽ; ലോക ജൂനിയർ ഗുസ്തി സ്വർണം നേടുന്ന ആദ്യ ഇൻഡ്യൻ പെൺകുട്ടി

 


ന്യൂഡെൽഹി: (www.kvartha.com) 20 വയസിന് താഴെയുള്ളവരുടെ ലോക ഗുസ്തി ചാംപ്യൻഷിപിൽ സ്വർണം നേടുന്ന ആദ്യ ഇൻഡ്യൻ വനിതാ ഗുസ്തി താരമായി ആന്റിം പംഗൽ (17) ചരിത്രം സൃഷ്ടിച്ചു. ബൾഗേറിയയിലെ സോഫിയയിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ 53 കിലോഗ്രാം വിഭാഗത്തിൽ കസാകിസ്താന്റെ അത്‌ലിൻ ഷഗയേവയെ പരാജയപ്പെടുത്തിയാണ് ഹരിയാന സ്വദേശിയായ ആന്റിം സ്വർണം നേടിയത്.                        
                   
Wrestling Gold | ചരിത്രം സൃഷ്ടിച്ച് 17 കാരി ആന്റിം പംഗൽ; ലോക ജൂനിയർ ഗുസ്തി സ്വർണം നേടുന്ന ആദ്യ ഇൻഡ്യൻ പെൺകുട്ടി

ജർമൻ താരം അമേരി ഒലിവിയയ്‌ക്കെതിരെയുള്ള മത്സരത്തോടെയാണ് ആന്റിം പംഗൽ തന്റെ ടൂർണമെന്റ് ആരംഭിച്ചത്. 11-0ന് സാങ്കേതിക മികവോടെ വിജയിക്കുകയും ചെയ്തു. രണ്ടാം മത്സരത്തിൽ ജപാന്റെ അയാക കിമുറയെ വീഴ്ത്തി. സെമി ഫൈനലിൽ യുക്രൈനിന്റെ നതാലിയ ക്ലിവ്‌ചുത്‌സ്കയെ 11- 2 എന്ന സ്‌കോറിന് ആധിപത്യ രീതിയിൽ തോൽപിച്ചു. ഫൈനലിൽ അത്‌ലിൻ ഷഗയേവയെ 8-0ന് ആണ് തകർത്തത്.

വെള്ളിയാഴ്ച നടന്ന ഫൈനലിൽ മത്സരിച്ച മറ്റ് ഇൻഡ്യൻ ഗുസ്തി താരങ്ങൾക്ക് സ്വർണം നേടാനായില്ല. സോനം മാലിക്കിന് 62 കിലോഗ്രാം വിഭാഗം ഫൈനലിൽ നൊനോക ഒസാകിയോട് തോറ്റതിനെ തുടർന്ന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 65 കിലോഗ്രാം ഫൈനലിൽ ഇൻഡ്യയുടെ പ്രിയങ്ക ജപാന്റെ മഹിരോ യോഷിതാകെയോട് 0-8ന് പരാജയപ്പെട്ടു.

നിലവിലെ കോമൺവെൽത് ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ ദീപക് പുനിയ, രമേഷ് കുമാർ, പൽവീന്ദർ സിംഗ് ചീമ, പപ്പു യാദവ് എന്നിവരായിരുന്നു മുമ്പ് അൻഡർ 20 ലോക ചാംപ്യൻമാരായ മറ്റ് ഇൻഡ്യൻ ഗുസ്തി താരങ്ങൾ.

Keywords: 17-Year-Old Antim Becomes First Indian Girl to Win World Junior Wrestling Gold, National,News,Top-Headlines,Latest-News,Wrestling,Indian,Sports,Video,Twitter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia