SWISS-TOWER 24/07/2023

ടീം അധികൃതര്‍ ബലമായി നാട്ടിലേക്ക് അയക്കാന്‍ ഒരുങ്ങുന്നു: പരാതിയുമായി ടോകിയോയില്‍ നിന്ന് ബലാറസ് താരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ടോകിയോ: (www.kvartha.com 02.08.2021) മത്സരത്തില്‍ പങ്കെടുക്കേണ്ട ബലാറസ് താരത്തെ നിര്‍ബന്ധപൂര്‍വ്വം നാട്ടിലേക്ക് തിരിച്ചയക്കുന്നുവെന്ന് പരാതി. ബലാറസ് സ്പ്രിന്ററായ ക്രിസ്റ്റിസിന സിമനോസ്‌കിയ ആണ് ഇപ്പോഴത്തെ വിവാദതാരം. തന്റെ ആഗ്രഹം പരിഗണിക്കാതെ തന്നെ ടീം അധികൃതര്‍ ബലമായി നാട്ടിലേക്ക് അയക്കാന്‍ ഒരുങ്ങിയെന്ന പരാതിയുമായി ബലാറസ് സ്പ്രിന്റ് താരം രംഗത്തെത്തി. 
Aster mims 04/11/2022

തിങ്കളാഴ്ചയുള്ള 200 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കേണ്ട താരം തനിക്ക് ടീം അധികൃതര്‍ അധിക സമ്മര്‍ദം തരുകയാണെന്നും നാട്ടിലേക്ക് പറഞ്ഞുവിടുകയാണെന്നും ആരോപിക്കുന്നു. ഇതിനൊപ്പം തന്നെ ഈ  കായിക താരം അന്താരാഷ്ട്ര ഒളിംപിക് കമിറ്റിയുടെ സഹായവും തേടുന്നുണ്ട്.

ടീം അധികൃതര്‍ ബലമായി നാട്ടിലേക്ക് അയക്കാന്‍ ഒരുങ്ങുന്നു: പരാതിയുമായി ടോകിയോയില്‍ നിന്ന് ബലാറസ് താരം


ടോകിയോ എയര്‍പോര്‍ടില്‍ നിന്നും താരം പോസ്റ്റ് ചെയ്ത വിഡിയോ ഏറെ വിവാദമായിരിക്കുകയാണ്. ഇരുപത്തിനാലുകാരിയായ ഈ അത്‌ലറ്റ് പറയുന്നത്, താനിപ്പോള്‍ പൊലീസ് സംരക്ഷണത്തിലാണെന്നും, താന്‍ നാട്ടിലേക്ക് വിമാനം കയറില്ലെന്നുമാണ്. 

'ഞാനിപ്പോള്‍ സുരക്ഷിതയാണെന്ന് കരുതുന്നു, ഞാന്‍ പൊലീസ് സംരക്ഷണത്തിലാണ്' ചുറ്റുമുള്ള പൊലീസുകാരെ കാണിച്ച് ബലാറസ് താരം പറയുന്നു. 

ബലാറസ് സ്‌പോര്‍ട്‌സ് സോളിഡാരിറ്റി ഫൗന്‍ഡേഷന്‍ ടെലഗ്രാം ഗ്രൂപിലാണ് താരം ആദ്യത്തെ വിഡിയോ ഇട്ടത്. സംഭവത്തില്‍ ബലാറസ് ടീമില്‍ നിന്നും വിശദീകരണം തേടുമെന്ന് ഐ ഒ സി അറിയിച്ചിട്ടുണ്ട്.

ടീം അധികൃതര്‍ ബലമായി നാട്ടിലേക്ക് അയക്കാന്‍ ഒരുങ്ങുന്നു: പരാതിയുമായി ടോകിയോയില്‍ നിന്ന് ബലാറസ് താരം


ഞായറാഴ്ച വൈകീട്ടോടെ ഒരു മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ എടുത്ത് റെഡിയാകാനാണ് താരത്തോട് ടീം അധികൃതര്‍ പറഞ്ഞതെന്നാണ് ക്രിസ്റ്റിസിന പറയുന്നത്. കോചുമാരുടെ ഉത്തരവാദിത്വമില്ലായ്മ ചോദ്യം ചെയ്തതിനുള്ള പ്രതിഫലമാണ് ഇതെന്നും, താരം പറയുന്നു.

കഴിഞ്ഞ ദിവസം തന്നെ നിര്‍ബന്ധിച്ച് റിലേയില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നു എന്നും, ഇത് ടീം അധികൃതര്‍ തനിക്ക് അധിക സമ്മര്‍ദം തരുന്നതാണെന്നും താരം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് താരത്തെ പറഞ്ഞുവിടാന്‍ ടീം അധികൃതര്‍ തീരുമാനിച്ചത് എന്നാണ് റിപോര്‍ട്. 

അതേ സമയം ബലാറസില്‍ താരത്തിന്റെ നടപടി പരക്കെ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്. ഒരു ദേശീയ ചാനല്‍ ക്രിസ്റ്റിസിന സിമനോസ്‌കിയ്ക്ക് സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. 

Keywords:  News, World, International, Sports, Tokyo, Tokyo-Olympics-2021, Player, Complaint, Allegation, Airport, Police, Belarus Olympics: Krystsina Tsimanouskaya refuses 'forced' flight home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia