SWISS-TOWER 24/07/2023

Landslide | ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആത്മാശാന്തിക്കായി കർക്കിടക വാവ് ദിനത്തിൽ പ്രത്യേക പൂജകൾ നടത്തി 

​​​​​​​

 
Rajmohan Unnithan
Rajmohan Unnithan

കാസർകോട് തൃക്കണ്ണാട് കടപ്പുറത്ത് രാജ്മോഹൻ ഉണ്ണിത്താൻ എം പി ബലിതർപ്പണം നടത്തുന്നു

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആത്മാശാന്തിക്കായി കാസർകോട് തൃക്കണ്ണാട് കടപ്പുറത്ത് രാജ്മോഹൻ ഉണ്ണിത്താൻ എം പി ബലിതർപ്പണം നടത്തി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളോട് വേഴപ്രാ മേജർ കൊട്ടാരത്തിൽ ഭഗവതി ക്ഷേത്ര അധികൃതർ അനുശോചനം രേഖപ്പെടുത്തി.

വയനാട്/ കാസർകോട്: (KVARTHA) ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആത്മാശാന്തിക്കായി വേഴപ്രാ മേജർ കൊട്ടാരത്തിൽ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ദിനത്തിൽ പ്രത്യേക പൂജകൾ നടന്നു. 

ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പൂജകൾ സംഘടിപ്പിച്ചത്. മരണമടഞ്ഞവരുടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കണമെന്ന പ്രാർത്ഥനയോടെ നിരവധി ഭക്തജനങ്ങൾ ബലിതർപ്പണം നടത്തി.

Aster mims 04/11/2022

പ്രഭാസുദൻ രാമങ്കരിയുടെ നേതൃത്വത്തിൽ ഗാനാർച്ചനയും നടന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജേഷ് സോമൻ, സെക്രട്ടറി രാജൻ കല്ലുമ്മേൽ, മിനി അജികുമാർ, ഗിരീഷ് ജി നന്ദനം, നിഷാദ് കല്ലുമ്മേൽ, മേൽശാന്തി വി കെ ഗോപൻ ശർമ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളോട് ക്ഷേത്രം അധികൃതർ അനുശോചനം രേഖപ്പെടുത്തി.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി കാസർകോട് തൃക്കണ്ണാട് കടപ്പുറത്ത് കർക്കിടക വാവ്  ദിനത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും ബലിതർപ്പണം നടത്തി. 

വയനാട് ദുരന്തത്തിൽ മരണപ്പെട്ട് തിരിച്ചറിയാൻ കഴിയാതെ സംസ്കാരം നടത്തിയ അജ്ഞാതർക്ക് വേണ്ടിയാണ് ബലിയിട്ടത്. തിരിച്ചറിഞ്ഞവർക്ക് വേണ്ടി മരണാനന്തര കർമങ്ങൾ ചെയ്യാൻ അവരുടെ ബന്ധുക്കൾ ഉണ്ടാകും എന്നാൽ തിരിച്ചറിയാതെ പോയവർക്ക് വേണ്ടി അത് ഉണ്ടാകണമെന്നില്ല. അതിനാലാണ് അവർക്ക് വേണ്ടി ബലിയിട്ടതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

രാഹുൽ ഗാന്ധിയോടൊപ്പം ദുരന്ത മേഖല സന്ദർശിച്ചതിന് പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട്ട് എത്തിയത്. ഇത്തവണ ബലിതർപ്പണം വയനാട് തിരുനെല്ലിയിൽ തന്നെ ചെയ്യണമെന്ന് ദുരന്തമേഖല സന്ദർശിച്ചപ്പോൾ തന്നെ തീരുമാനിച്ചിരുന്നുവെങ്കിലും മറ്റു തിരക്കുകൾ കൂടി പരിഗണിച്ച് തൃക്കണ്ണാട് തർപ്പണം നടത്തുകയായിരുന്നുവെന്ന് എം പി വ്യക്തമാക്കി. 
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia