PM Modi | റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ ഗാന്ധി മണ്ഡലം തന്റെ മകന് കൈമാറിയെന്ന് മോദി

 


റാഞ്ചി: (KVARTHA) കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റായ് ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന് കൈമാറിയെന്ന് കുറ്റപ്പെടുത്തിയ മോദി മണ്ഡലത്തില്‍ ദീര്‍ഘനാളായി പ്രവര്‍ത്തിച്ച ഒരു പാര്‍ടി പ്രവര്‍ത്തകനെ കണ്ടെത്താന്‍ അവര്‍ക്കായില്ലേയെന്നും പരിഹസിച്ചുകൊണ്ട് ചോദിച്ചു. ജംഷേദ് പുരിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡിനുശേഷം ഒരിക്കല്‍പോലും സോണിയ റായ്ബറേലി സന്ദര്‍ശിച്ചിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ സ്വന്തം മകനുവേണ്ടി വോട് ചോദിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. കുടുംബസ്വത്തായിട്ടാണ് റായ്ബറേലിയെ അവര്‍ കരുതുന്നത്. കോണ്‍ഗ്രസിന്റെ രാജകുമാരന്‍ റായ്ബറേലിയില്‍ മത്സരിക്കുന്നതിനായി പറന്നെത്തിയിരിക്കുകയാണ്. ഇത് തന്റെ അമ്മയുടെ സീറ്റാണെന്ന് പറഞ്ഞ് നടക്കുകയാണ് അദ്ദേഹം എന്നും മോദി വിമര്‍ശിച്ചു.

 PM Modi | റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ ഗാന്ധി മണ്ഡലം തന്റെ മകന് കൈമാറിയെന്ന് മോദി

'അച്ഛന്‍ പഠിച്ച അതേ സ്‌കൂളില്‍ പഠിക്കാന്‍ പോകുന്ന എട്ട് വയസ്സുകാരന്‍ പോലും ഇത് എന്റെ അച്ഛന്റെ സ്‌കൂളാണെന്ന് പറയില്ല, അതേസമയം, ഈ കുടുംബം പാര്‍ലമെന്റ് സീറ്റുകളുടെ വില്‍പ്പത്രം എഴുതിവയ്ക്കുകയാണ്. ഇത്തരം പാര്‍ടികളില്‍നിന്ന് ജാര്‍ഖണ്ഡിനെ രക്ഷിക്കണം' എന്നും മോദി പറഞ്ഞു.

നേരത്തെ മഹാരാഷ്ട്രയിലെ നാന്ദെഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുന്നതിനിടെ ചില ആളുകള്‍ക്ക് ലോക് സഭയിലേക്ക് മത്സരിക്കാന്‍ പോലും ധൈര്യമില്ലെന്ന് സോണിയയെ ഉന്നംവച്ചുകൊണ്ട് മോദി പറഞ്ഞിരുന്നു. അതുകൊണ്ടാണ് അവര്‍ രാജ്യസഭയിലേക്ക് പോയതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

മകനെ റായ്ബറേലിക്കാരായ ജനങ്ങള്‍ക്ക് തരുന്നു എന്നായിരുന്നു രാഹുലിന് വേണ്ടി വോട് അഭ്യര്‍ഥിച്ചുകൊണ്ട് സോണിയ പറഞ്ഞത്. രാഹുല്‍ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും ഇന്ദിരാഗാന്ധിയും റായ്ബറേലിയിലെ ജനങ്ങളും തന്നെ പഠിപ്പിച്ച അതേ പാഠങ്ങളാണ് രാഹുലിനെയും പ്രിയങ്കയെയും പഠിപ്പിച്ചതെന്നും വികാരഭരിതയായി സോണിയ പറഞ്ഞിരുന്നു.

Keywords: Sonia Gandhi snubbed Raebareli, now seeking votes for son: PM Modi, Ranji, News, PM Modi, Lok Sabha Poll, Criticism, Rahul Gandhi, Sonia Gandhi, Politics
, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia