Outage | എക്സ് പ്രവർത്തനരഹിതമായി; ലോകമെമ്പാടും ഉപയോക്താക്കൾ പ്രതിസന്ധിയിൽ


കമ്പനി ഇതുവരെ കാരണം വ്യക്തമാക്കിയിട്ടില്ല.
വാഷിംഗ്ടൺ: (KVARTHA) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സ് പ്രവർത്തനരഹിതമായി. അമേരിക്കയിൽ 36,500 ത്തിലധികം പേർ തങ്ങൾക്ക് എക്‌സ് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് അറിയിച്ചതായി ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗൺ ഡിറ്റക്ടർ ഡോട്ട് കോം റിപ്പോർട്ട് ചെയ്‌തു. ഉപയോക്താക്കൾ ഉൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സ്റ്റാറ്റസ് റിപ്പോർട്ടുകൾ ശേഖരിച്ചാണ് വെബ്സൈറ്റിന്റെ റിപ്പോർട്ട്.
കാനഡയിൽ 3,300-ലധികം പേരും യുകെയിൽ 1,600-ലധികം ഉപയോക്താക്കളും സമാന രീതിയിൽ തങ്ങൾക്ക് എക്‌സ് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ കാരണങ്ങൾ കമ്പനി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അധികൃതർ ഇതുവരെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
എക്‌സ് പ്രവർത്തനരഹിതമായത് ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. പലരും ഓൺലൈൻ ആശയവിനിമയം, വാർത്തകൾ, വിനോദം തുടങ്ങിയവയ്‌ക്കായി പ്ലാറ്റ്‌ഫോം ആശ്രയിക്കുന്നവരാണ്. ഫേസ്ബുക്ക് അടക്കം മറ്റു സോഷ്യല്‍മീഡിയകളില്‍ വലിയ തോതില്‍ ഉപഭോക്താക്കള്‍ എക്‌സ് പ്രവര്‍ത്തനരഹിതമാണെന്ന് അറിയിക്കുന്നുണ്ട്.
#Xoutage #socialmediadown #technews #globaloutage #internetproblems