ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അമിത ഫോൺ ഉപയോഗം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം.
● നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കില്ല.
● വിദ്യാർത്ഥികൾക്ക് രാത്രി 9 മണിക്ക് ശേഷം ഫോൺ ഉപയോഗിക്കാൻ പാടില്ല.
● മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും രാത്രി 10 മണിക്ക് ശേഷം ഉപയോഗം ഒഴിവാക്കണം.
ടൊയോയേക്ക്: (KVARTHA) മൊബൈല്‍ ഫോൺ ഉപയോഗം ദിവസവും രണ്ട് മണിക്കൂറായി പരിമിതപ്പെടുത്താൻ നിർദേശിച്ച് ജപ്പാനിലെ ടൊയോയേക്ക് നഗരം. 69,000 താമസക്കാരുള്ള നഗരത്തിൽ ഈ നിർദേശം വലിയ ചർച്ചകൾക്ക് വഴിയൊരുക്കി കഴിഞ്ഞു.
ഉപകരണങ്ങളോടുള്ള അമിതമായ ആശ്രയം കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ജോലിയോ പഠനമോ ആവശ്യമായി വരുന്ന സമയങ്ങളിൽ ഈ നിയന്ത്രണം ബാധകമായിരിക്കില്ല.
ഈ നിയമം കർശനമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, പകരം ആളുകളെ ശരിയായ രീതിയിൽ സ്ക്രീൻ സമയം കൈകാര്യം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും ടൊയോയേക്ക് നഗരസഭ മേയർ മസാഫുമി കോക്കി വ്യക്തമാക്കി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'രണ്ട് മണിക്കൂർ പരിധി ഒരു മാർഗ്ഗനിർദ്ദേശം മാത്രമാണ്. ഇത് നഗരവാസികളുടെ അവകാശങ്ങളെ പരിമിതപ്പെടുത്താനോ നിർബന്ധിച്ച് അടിച്ചേൽപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല,' മേയർ പറഞ്ഞു. ഓൺലൈൻ പഠനം, വ്യായാമം ചെയ്യുമ്പോൾ വീഡിയോ കാണുന്നത്, ഇ-സ്പോർട്സ് പരിശീലനം തുടങ്ങിയ കാര്യങ്ങൾക്കും ഈ സമയപരിധി ബാധകമല്ല.
മൊബൈല്‍ ഫോണുകള്‍ ഉപകാരപ്രദമാണെന്ന് അംഗീകരിക്കുമ്പോഴും, അതിനോടുള്ള അമിത ആസക്തി കാരണം ചില കുട്ടികൾ സ്കൂളിൽ പോവാത്ത സാഹചര്യമുണ്ടെന്നും, മുതിർന്നവർ ഉറക്കവും കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സമയവും നഷ്ടപ്പെടുത്തുന്നുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി.
അതേസമയം, ഈ നിർദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് 80 ശതമാനത്തിലധികം ആളുകൾ രംഗത്തെത്തി. എന്നാൽ ചിലർ ഇതിനെ പിന്തുണച്ച് മുന്നോട്ട് വന്നിട്ടുണ്ട്. പുതിയ നിർദ്ദേശം പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് രാത്രി 9 മണിക്ക് ശേഷം മൊബൈൽ ഉപയോഗം അവസാനിപ്പിക്കാനും, മുതിർന്നവർക്കും മറ്റ് വിദ്യാർത്ഥികൾക്കും രാത്രി 10 മണിക്ക് ശേഷം ഫോൺ ഉപയോഗം ഒഴിവാക്കാനും നിർദേശിക്കുന്നു.
നിലവിൽ നഗരത്തിലെ നിയമനിർമ്മാതാക്കളുടെ ചർച്ചയിലാണ് ഈ നിർദ്ദേശം. അംഗീകരിക്കപ്പെട്ടാൽ ഒക്ടോബറിൽ ഇത് നിയമമായി മാറും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. കൂടുതൽ ആളുകളിലേക്ക് ഈ വാർത്തയെത്താൻ ഷെയർ ചെയ്യൂ.
Article Summary: Japanese city of Toyoake proposes limiting mobile usage to two hours daily.
#Japan #MobilePhone #DigitalDetox #Toyoake #ScreenTime #Technology
