Criticism | കന്യാസ്ത്രീയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ വിവാദത്തിൽ; വർഗീയതയും വ്യക്തിഹത്യയും ആരോപിച്ച് ഹണി ഭാസ്കരൻ

 
Controversy over Nun's Social Media Interventions
Controversy over Nun's Social Media Interventions

Photo Credit: Screenshot from a Facebook post by Honey Bhaskaran

● പോപ്പിനെയും കർദിനാൾ ആലഞ്ചേരിയും താരതമ്യപ്പെടുത്തിയ കന്യാസ്ത്രീയുടെ പോസ്റ്റിനെ ഹണി ഭാസ്കരൻ വിമർശിച്ചു.
● കന്യാസ്ത്രീ മോശം ഭാഷയിൽ സംസാരിച്ചുവെന്നും, തൻ്റെ കമൻ്റ് ഡിലീറ്റ് ചെയ്ത ശേഷം കന്യാസ്ത്രീ സ്വന്തം കമൻ്റ് എഡിറ്റ് ചെയ്തുവെന്നും ഹണി ഭാസ്കരൻ ആരോപിച്ചു.
● കമൻ്റ് എഡിറ്റ് ചെയ്തതിനെ ചോദ്യം ചെയ്യുന്നവരെ കന്യാസ്ത്രീ ബ്ലോക്ക് ചെയ്യുകയും കമൻ്റുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നു.

കൊച്ചി: (KVARTHA) കന്യാസ്ത്രീയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ വിവാദത്തിൽ. വർഗീയതയും വ്യക്തിഹത്യയും ആരോപിച്ച് എഴുത്തുകാരി ഹണി ഭാസ്കരൻ രംഗത്ത്. കന്യാസ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമൻ്റിനെ ചൊല്ലിയുള്ള തർക്കമാണ് വിവാദങ്ങൾക്ക് കാരണം. പോപ്പിനെയും കർദിനാൾ ആലഞ്ചേരിയും താരതമ്യപ്പെടുത്തിയ കന്യാസ്ത്രീയുടെ പോസ്റ്റിനെ ഹണി ഭാസ്കരൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ കന്യാസ്ത്രീയും ഹണി ഭാസ്കരനും തമ്മിൽ സമൂഹമാധ്യമത്തിൽ വാഗ്വാദമുണ്ടായി.

കന്യാസ്ത്രീ മോശം ഭാഷയിൽ സംസാരിച്ചുവെന്നും, തൻ്റെ കമൻ്റ് ഡിലീറ്റ് ചെയ്ത ശേഷം കന്യാസ്ത്രീ സ്വന്തം കമൻ്റ് എഡിറ്റ് ചെയ്തുവെന്നും ഹണി ഭാസ്കരൻ ആരോപിച്ചു. എഡിറ്റ് ചെയ്ത കമൻ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ 'തൻ്റെ പോസ്റ്റിലെ കമൻ്റ് മാനേജ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു' മറുപടിയെന്നും ഹണി ഭാസ്കരൻ പറയുന്നു.

കമൻ്റ് എഡിറ്റ് ചെയ്തതിനെ ചോദ്യം ചെയ്യുന്നവരെ കന്യാസ്ത്രീ ബ്ലോക്ക് ചെയ്യുകയും കമൻ്റുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നു. കൂടാതെ കാസയെയും മതവാദികളെയും കൂട്ടി ആക്രമിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നുവെന്നും ഹണി ഭാസ്കരൻ ആരോപിച്ചു.

‘ക്രിസ്ത്യൻ വൈദികരെ കൊന്ന മുസ്ലിം തീവ്രവാദികൾ’ എന്ന് കന്യാസ്ത്രീ ഒരാഴ്ച മുൻപ് ഇട്ട പോസ്റ്റിലെ വർഗീയത ചോദ്യം ചെയ്തതിനാണ് കാസയെ കൂട്ടി ആക്രമിച്ചത്. അതിൽ സ്ത്രീവിരുദ്ധത നിറഞ്ഞ കമന്റുകൾ വന്നിട്ടും കന്യാസ്ത്രീ മൗനം പാലിച്ചു. കാസയും സംഘികളും വർഗീയത പടർത്തുന്നതിൽ കൂട്ടുകൃഷി ആണെന്ന് അറിഞ്ഞുകൊണ്ട് അവരുടെ വർഗീയ മുന്നേറ്റങ്ങൾക്ക് വായ്ത്താരി ഇട്ടു കൊടുക്കുകയാണെന്നും ഹണി ഭാസ്കരൻ ആരോപിച്ചു.

യാഥാസ്ഥിതികനായ കർദിനാൾ ആലഞ്ചേരിയെ സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ച പോപ്പിനോട് താരതമ്യം ചെയ്തതിനെയും ഹണി ഭാസ്കരൻ വിമർശിച്ചു. കാത്തോലിക്കാ സഭയാണ് ലോകത്തിന് ഏറ്റവും വലിയ കണ്ടുപിടിത്തങ്ങൾ സംഭാവന ചെയ്തതെന്ന കന്യാസ്ത്രീയുടെ വാദത്തെയും ഹണി ഭാസ്കരൻ എതിർത്തു.

‘തികഞ്ഞ യാഥാസ്തികനായ ഒരിക്കലും പുരോഗമനപരമായ ഒരു ആശയം പോലും മൊഴിഞ്ഞിട്ടില്ലാത്ത കർദിനാൾ ആലഞ്ചേരി എങ്ങിനെയാണ് സ്വവർഗ്ഗ വിവാഹത്തിന് അനുകൂല നിലപാട് എടുത്ത് ലിംഗ സമത്വത്തെ ലോകത്തിന്റെ മുൻപിൽ ഒരു പടി മുൻപിലേക്ക് ഉയർത്തിയ പോപ്പിന്റെ മാനുഷിക നിലവാരത്തിലേക്ക് ഉയരുന്നത് സ്ത്രീയേ?

മറ്റൊരു പോസ്റ്റിൽ കാത്തോലിക്കാ സഭയാണ് ഏറ്റവും വലിയ കണ്ടു പിടിത്തങ്ങൾ ലോകത്തിന് സംഭാവന ചെയ്തിട്ടുള്ളത് എന്നൊക്കെ നിങ്ങൾ എഴുതിയിട്ടുണ്ട്. സഭയുടെ പേരിൽ അല്ല സ്വന്തം അറിവുകളുടെ അടിസ്ഥാനത്തിൽ, പ്രയത്നങ്ങളിൽ,  വ്യക്തികൾ നടത്തുന്ന മുന്നേറ്റങ്ങളെ, ജയങ്ങളെ സഭയുടെ കണക്കു പുസ്തകത്തിൽ ഒക്കെ എഴുതി ചേർക്കുന്ന നിങ്ങളുടെ ആ ചങ്കൂറ്റം…’ ഹണി കുറിച്ചു.

ശശി തരൂരിൻ്റെ വാർത്ത വളച്ചൊടിച്ച ഇന്ത്യൻ എക്സ്പ്രസിൻ്റെ വാർത്ത കന്യാസ്ത്രീ ഷെയർ ചെയ്തിരുന്നു. സ്വന്തം ഫേസ്ബുക്ക് പോസ്റ്റിലും കമന്റുകളിലും കള്ളത്തരം കാണിക്കുന്ന കന്യാസ്ത്രീയാണ് ഇതെന്നും ഹണി ഭാസ്കരൻ വിമർശിച്ചു.

കമൻ്റുകൾ സ്ക്രീൻഷോട്ട് എടുക്കാനുള്ള സൗകര്യം കന്യാസ്ത്രീ ഒഴിവാക്കി. മതവാദികൾക്കൊപ്പം ഇരുന്ന് തന്നെ തെറിവിളിക്കുകയും പിണറായിയെ തെറിവിളിക്കുകയും നുണകൾ എഴുതുകയും ചെയ്യുന്നു. പന്നിക്കൂട്ടിൽ കയറി യുദ്ധം ചെയ്യാൻ താനില്ലെന്നും ആശയസംവാദത്തിന് മിനിമം സത്യസന്ധത വേണമെന്നും ഹണി ഭാസ്കരൻ പറഞ്ഞു. കന്യാസ്ത്രീ ബൈബിൾ നേരെ പിടിച്ച് വായിക്കണം. മതത്തിനപ്പുറം മനുഷ്യരെ കെട്ടിപ്പിടിക്കാൻ കഴിയണമെന്നും ഹണി ഭാസ്കരൻ കൂട്ടിച്ചേർത്തു.

ഹണി ഭാസ്ക്കരൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: 

.സോഷ്യൽ മീഡിയയിൽ പെരും കള്ളത്തരം കാണിക്കുന്ന ചില പ്രോഫൈലുകൾ, ആ പ്രൊഫൈലിൽ കുത്തി നിറയ്ക്കുന്ന വർഗ്ഗീയത, വ്യക്തി അധിക്ഷേപങ്ങൾ, പൊളിച്ചെഴുതേണ്ടത് വളരെ അത്യാവശ്യം ആയതുകൊണ്ട് മാത്രം എഴുതുന്നു.

തികഞ്ഞ കാസ അനുകൂലിയായ നാഴികയ്ക്ക് നാല്പതു വട്ടം കർത്താവിനെ സ്തുതിച്ചും സത്യത്തെ വാഴ്ത്തിയും എന്നാൽ അതിന്റെ കൂടെ നൈസായി വർഗ്ഗീയത പറയുന്ന, കള്ളത്തരം പറയുന്ന പ്രൊഫൈൽ.

Controversy over Nun's Social Media Interventions

വിഷയത്തിലേക്കു വരാം.

കഴിഞ്ഞ ദിവസം ഇവർ പോപ്പിനെയും ആലഞ്ചേരിയെയും ഒരേ തട്ടിൽ തൂക്കി വിശുദ്ധരാക്കി എഴുതി ഒരു പോസ്റ്റിട്ടു. ഞാൻ അതിന് കമന്റായി വിയോജിപ്പ് രേഖപ്പെടുത്തി.

എന്റെ കമന്റിന് താഴെ വളരെ മോശം ഭാഷയിൽ കന്യാസ്ത്രീ ആയ അവർ വന്ന് ഒരു നീണ്ട പ്രസംഗം എഴുതി. അവരുടെ ഭാഷയെ പരാമർശിച്ചു ഞാൻ കൗണ്ടർ കമന്റ് ഇട്ടു. ആ കമന്റ് തുടർന്നു വായിക്കുന്നവരോ സഭയോ ശ്രദ്ധിച്ചാൽ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്ന്  തോന്നിയതിനാൽ അവർ എന്റെ കമന്റ് ഡിലീറ്റ് ചെയ്തു. ശേഷം സ്വന്തം കമന്റ് അവർ എഡിറ്റ്‌ ചെയ്തു. അതിലെ പല സെന്റെൻസും വാക്കുകളും ഡിലീറ്റ് ചെയ്യുകയും ചിലത് കൂട്ടി ചേർക്കുകയും ചെയ്തു. ഇവരുടെ കള്ളത്തരം മുൻപും ബോധ്യപ്പെട്ടതിനാൽ ആ കമന്റിന്റെ ആദ്യ ഭാഗം ഞാൻ സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചിരുന്നു.

Controversy over Nun's Social Media Interventions

കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ പോസ്റ്റിനു കീഴെ കാസയുടെയും മതവാദികളുടെയും കൂട്ടായാക്രമണം.

അവർ എഡിറ്റ്‌ ചെയ്ത കമന്റിനെ കുറിച്ച് ചോദിച്ചപ്പോൾ ഉള്ള അവരുടെ മറുപടി ആയിരുന്നു അതിൽ ഏറ്റവും കേമം.

"എന്റെ പോസ്റ്റിലെ കമന്റ് മാനേജ് ചെയ്യാൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ട്. " 😃

ലളിതമായി ഉദാഹരിച്ചാൽ, 

കഞ്ചാവ് ഉപയോഗത്തെ എതിർത്ത് ഒരു കമന്റ് വായിക്കുന്നു. നിങ്ങൾ അതിനെ അനുകൂലിക്കുന്നു. ശേഷം പോസ്റ്റ്‌ മുതലാളി ആ കമന്റ് നൈസായി എഡിറ്റ്‌ ചെയ്ത് കഞ്ചാവിനെ അനുകൂലിക്കുന്ന പോസ്റ്റ്‌ ആക്കുന്നു. അതിന്റെ ചുവട്ടിൽ അരിശം പൂണ്ട് ഒരുകൂട്ടം ആളുകൾ നിങ്ങളുടെ കമന്റിനെ തെറി വിളിക്കുന്നു. ആദ്യം കമന്റ് ചെയ്ത പോസ്റ്റ്‌ മുതലാളിക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് നമ്മൾ സമ്മതിക്കണമത്രേ... എങ്ങിനെയുണ്ട്? 😃

Controversy over Nun's Social Media Interventions

എന്റെ കമന്റ് എഡിറ്റ്‌ ചെയ്ത ആ അശ്ലീലത്തെ കുറിച്ച് ചോദിക്കുന്നവരെ ദൈവത്തിന്റെ ഈ മണവാട്ടി സ്പോട്ടിൽ ബ്ലോക്കുകയും കമന്റുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്യും.

ശേഷം നമ്മളെ ആ പോസ്റ്റിലേക്കു കാസയെയും മതവാദികളെയും കൂട്ടി സംവാദത്തിന് വിളിക്കും.

ഇവർ നടത്തുന്ന വ്യക്തി അധിക്ഷേപങ്ങൾ വേറെ. ദൈവത്തിന്റെ മണവാട്ടിയുടെ "തരം താണ എഴുത്തുകാരി" എന്നൊക്കെയുള്ള പുലഭ്യം വേറെ.

സ്ത്രീയേ... നിങ്ങളെ പോലുള്ളവരെ പൊളിച്ചെഴുതിയാൽ തരം താണ എഴുത്തുകാരി എന്നാണ് വിളിപ്പേരെങ്കിൽ അതിനേക്കാൾ വല്യ ബഹുമതി ഇല്ല...!

എർണ്ണാകുളത്തെ ചൊറിയൻ വാദികൾ എന്നതാണ് കമന്റിൽ സീറോ മലബാർ സഭയിലെ വിമതരായ അച്ചന്മാർക്കുള്ള വിശേഷണം.

അവരൊക്കെ നിങ്ങളെക്കാൾ എത്രയോ ഭേതം ആണ് സ്ത്രീയേ... കാരണം വർഗ്ഗീയ വിഷയങ്ങളിൽ അവർ എപ്പോഴും കാസയ്ക്കും സംഘികൾക്കും സകല വർഗ്ഗീയത സംഘടനകൾക്കും എതിരാണ് എന്നതാണ് അവരുടെ നിലപാടുകൾ ന്യൂസിൽ കണ്ടും കേട്ടുമുള്ള ബോധ്യം. ഈ നാടിനെ നശിപ്പിക്കുന്ന ഏറ്റവും വലിയ വിഷയം വർഗ്ഗീയത ആണെന്നിരിക്കെ കാസ അനുകൂലിയായ നിങ്ങൾക്ക് എന്ത് യോഗ്യതയാണുള്ളത്? വർഗ്ഗീയതയ്ക്ക് വളമിട്ട് കൊടുക്കുന്ന നിങ്ങൾക്ക്?

Controversy over Nun's Social Media Interventions

പോസ്റ്റിൽ മിനിമം ജനാധിപത്യ മര്യാദ പോലും കാട്ടാത്ത, അങ്ങേയറ്റം കള്ളത്തരവും ഉടായിപ്പും കാണിക്കുന്ന, കാസയെ കൂട്ടുപിടിച്ചു ആക്രമിക്കുന്ന നിങ്ങൾ ആണോ എന്റെ നിലവാരം അളക്കുന്നത്?

"ക്രിസ്ത്യൻ വൈദികരെ കൊന്ന മുസ്ലീം തീവ്രവാദികൾ" എന്ന് നിങ്ങൾ ഒരാഴ്ച മുൻപിട്ട പോസ്റ്റിലെ വർഗ്ഗീയത ഒരൊറ്റ സെന്റൻസിൽ ഞാൻ പരാമർശിച്ചതിനു ആ കമന്റ് ഹൈലൈറ്റ് ചെയ്ത് കാസയെ കൂട്ടി ആക്രമിച്ച സ്ത്രീയാണ് നിങ്ങൾ. ആ കമന്റുകളിൽ പലതിലും നിറഞ്ഞ സ്ത്രീ വിരുദ്ധത വായിച്ചിട്ടും മിണ്ടാതിരുന്ന "കന്യാസ്ത്രീ". അതിനെ പ്രമോട്ട് ചെയ്ത സ്ത്രീ.

കാസയും സംഘികളും വർഗ്ഗീയത പടർത്തുന്നതിൽ കൂട്ടുകൃഷി ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അവരുടെ വർഗ്ഗീയ മുന്നേറ്റങ്ങൾക്ക് വായ്‌താരി ഇട്ടു കൊടുക്കുന്ന നിങ്ങൾ ആണോ സ്നേഹത്തെ കുറിച്ച് പ്രസംഗിക്കുന്നത്?

മുസ്ലീം തീവ്രവാദികൾ എന്ന് പറയുന്ന നിങ്ങൾക്ക് കാസയെ, RSS നെ വിമർശിക്കാൻ ധൈര്യമുണ്ടോ? വർഗ്ഗീയതയ്ക്ക് അങ്ങനെ പ്രത്യേക മതം ഒന്നും ഇല്ല സ്ത്രീയെ. അതാര് ചെയ്താലും വർഗ്ഗീയത തന്നെയാണ്. അതിന്റെ ഫലം നാശമാണ്.

നിങ്ങൾ എന്റെ ഇടതു രാഷ്ട്രീയത്തെ അതിൽ പുച്ഛിക്കുന്നുണ്ട്. കാസ്ട്രോയെ പരാമർശിക്കുന്നുണ്ട്.

നിങ്ങളുടെ രാഷ്ട്രീയം നിങ്ങൾ പറയുക പോലും വേണ്ട. അത് വ്യക്തമാണ്. വർഗ്ഗീയതയ്ക്ക് കൂട്ടു നിൽക്കുന്ന മനുഷ്യ വിരുദ്ധ രാഷ്ട്രീയം.

തികഞ്ഞ യാഥാസ്തികനായ ഒരിക്കലും പുരോഗമനപരമായ ഒരു ആശയം പോലും മൊഴിഞ്ഞിട്ടില്ലാത്ത കർദിനാൾ ആലഞ്ചേരി എങ്ങിനെയാണ് സ്വവർഗ്ഗ വിവാഹത്തിന് അനുകൂല നിലപാട് എടുത്ത് ലിംഗ സമത്വത്തെ ലോകത്തിന്റെ മുൻപിൽ ഒരു പടി മുൻപിലേക്ക് ഉയർത്തിയ പോപ്പിന്റെ മാനുഷിക നിലവാരത്തിലേക്ക് ഉയരുന്നത് സ്ത്രീയേ?

മറ്റൊരു പോസ്റ്റിൽ കാത്തോലിക്കാ സഭയാണ് ഏറ്റവും വലിയ കണ്ടു പിടിത്തങ്ങൾ ലോകത്തിന് സംഭാവന ചെയ്തിട്ടുള്ളത് എന്നൊക്കെ നിങ്ങൾ എഴുതിയിട്ടുണ്ട്. സഭയുടെ പേരിൽ അല്ല സ്വന്തം അറിവുകളുടെ അടിസ്ഥാനത്തിൽ, പ്രയത്നങ്ങളിൽ,  വ്യക്തികൾ നടത്തുന്ന മുന്നേറ്റങ്ങളെ, ജയങ്ങളെ സഭയുടെ കണക്കു പുസ്തകത്തിൽ ഒക്കെ എഴുതി ചേർക്കുന്ന നിങ്ങളുടെ ആ ചങ്കൂറ്റം... 🙏

കഴിഞ്ഞ ദിവസം ശശി തരൂർ താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു വാർത്ത കൊടുത്ത "The Indian Express" ന്റെ കള്ളത്തരത്തെ കുറിച്ച് വന്ന റിപ്പോർട്ട് നിങ്ങൾ ഷെയർ ചെയ്ത് നിങ്ങളുടെ വോളിൽ ഇട്ടിട്ടുണ്ട്.

സ്വന്തം വോളിലെ പോസ്റ്റിലും കമന്റിലും ഇത്രേം കള്ളത്തരം കാണിക്കുന്ന നിങ്ങൾ? 😃

ഇപ്പോൾ നിങ്ങൾ കമന്റുകൾ സ്ക്രീൻ ഷോട്ട് എടുക്കാനുള്ള ഓപ്‌ഷനും പൂട്ടി. ശേഷം മതവാദികൾക്ക് ഒപ്പം ഇരുന്ന് രാവണൻ സംഘഗാനം പാടും പോലെ ഒറ്റക്കെട്ടായി.  എന്നെ തെറി വിളിക്കുന്നു. പിണറായിയെ തെറി വിളിക്കുന്നു. നുണകൾ എഴുതുന്നു. അവിടെ എന്നെ യുദ്ധത്തിന് ക്ഷണിക്കുന്നു.

പന്നിക്കൂട്ടിൽ കയറി ഞാൻ യുദ്ധം ചെയ്യാറില്ല...  ആശയ സംവാദത്തിൽ  ഒരു മനുഷ്യന് വേണ്ട മിനിമം സത്യസന്ധത എങ്കിലും അപ്പുറം നിൽക്കുന്നയാൾക്ക് വേണം...! അത് നിങ്ങൾക്കില്ല.

അതിന് നിങ്ങളെ പോലുള്ളവർ "വിശുദ്ധ വസ്ത്രം" ഇട്ടാൽ മാത്രം പോരാ... കുറഞ്ഞ പക്ഷം ബൈബിൾ നേരെ പിടിച്ചെങ്കിലും വായിക്കണം. മനുഷ്യനായ ക്രിസ്തുവിനെ കൂടി അറിയണം. മനുഷ്യൻ എന്ന നിലയിൽ കുറേക്കൂടി ഉയരണം. നിങ്ങളുടെ സഭാ അനുകൂലികൾ മാത്രമായ ക്രിസ്ത്യാനികൾ മാത്രമല്ല "മനുഷ്യർ" എന്ന് മതത്തിനപ്പുറം മനുഷ്യരെ കെട്ടിപ്പിടിക്കാൻ പറ്റണം.

നിങ്ങൾ കമന്റിൽ പറഞ്ഞല്ലോ ഞങ്ങടെ കാര്യം കർത്താവ് നോക്കിക്കോളും ന്ന്. അത് ഭൂമീന്നു മേലോട്ട് പോയി കഴിഞ്ഞ്. ഇപ്പോൾ നിങ്ങൾ ജീവിക്കുന്നത്  ഒരു ജനാധിപത്യ രാഷ്ട്രീയ പശ്ചാത്തലത്തിനു അകത്താണ് എന്ന് തിരിച്ചറിയാൻ ഉള്ള ബുദ്ധി കർത്താവ്‌ നിങ്ങൾക്ക് തന്ന് നിങ്ങളെ ആശീർവദിക്കട്ടെ...! 

കർത്താവിനോട് ചേർന്നിരിക്കാൻ ആണല്ലോ നിങ്ങളീ കള്ളത്തരങ്ങൾ ഒക്കെ കാട്ടുന്നത് എന്നോർക്കുമ്പോഴാണ്.  ഇതൊക്കെ കാണുന്ന കർത്താവിന്റെ ഒരവസ്ഥ...

ഇനിയും വരില്ലേ ഇത് പോലെ ? മതവാദികളെയും കൂട്ടി? പുതിയ ഉടായിപ്പുകളുമായി.? വർഗീയത വിളമ്പാൻ?

ഈ വാർത്ത  അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

A controversy has erupted over a nun's social media activities, with writer Honey Bhaskaran accusing her of spreading communal hatred and engaging in personal attacks. The dispute centers on a Facebook post where the nun compared Pope Francis and Cardinal Alencherry, leading to accusations of comment manipulation and biased conduct.

#SocialMediaControversy, #Communalism, #HoneyBhaskaran, #NunControversy, #KeralaNews, #FacebookDebate

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia