Celebration | മീനാക്ഷിക്ക് പിറന്നാൾ ആശംസകളുമായി കാവ്യ; ആഘോഷ ചിത്രങ്ങൾ വൈറൽ

 
Meenakshi birthday celebration with family, cake-cutting moments, Dileep and Kavya Madhavan
Meenakshi birthday celebration with family, cake-cutting moments, Dileep and Kavya Madhavan

Photo Credit: Instagram/ Kavya Madhavan Official

● മീനാക്ഷിയുടെ 25-ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും കാവ്യ മാധവൻ പങ്കുവെച്ചു.
● കാവ്യ മാധവൻ 'പ്രിയപ്പെട്ട മീനാക്ഷിക്ക് ജന്മദിനാശംസകൾ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
● എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സർജൻസി ചെയ്യുകയാണ് മീനാക്ഷി.
● സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന താരപുത്രിമാരിൽ ഒരാളാണ് മീനാക്ഷി.
● ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏക മകളാണ് മീനാക്ഷി.

(KVARTHA) ദിലീപിന്റെ മകൾ മീനാക്ഷിയുടെ 25-ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി കാവ്യാ മാധവൻ. മകൾ മഹാലക്ഷ്മിക്കും ദിലീപിനുമൊപ്പം മീനാക്ഷിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും കാവ്യാ മാധവൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും ചേർന്ന് പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോയും കാവ്യ പങ്കുവെച്ചിട്ടുണ്ട്. അതിഥികൾക്കും വീട്ടുകാർക്കുമൊപ്പം മീനാക്ഷി കേക്ക് മുറിക്കുന്നതും, കേക്ക് മുറിച്ചശേഷം ആദ്യം അച്ഛൻ ദിലീപിനും പിന്നീട് അനുജത്തി മഹാലക്ഷ്‌മിക്കും കാവ്യ മാധവനും നൽകുന്നതും വീഡിയോയിൽ കാണാം. 'പ്രിയപ്പെട്ട മീനാക്ഷിക്ക് ജന്മദിനാശംസകൾ' എന്ന അടിക്കുറിപ്പോടെയാണ് കാവ്യ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

ചെന്നൈയിലെ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സർജൻസി ചെയ്യുകയാണ് മീനാക്ഷി. ഇൻസ്റ്റാഗ്രാമിലും സജീവ സാന്നിധ്യമാണ് മീനാക്ഷി. നിരവധി ഫോട്ടോ ഷൂട്ടുകളും മീനാക്ഷി ചെയ്യാറുണ്ട്. 'ഡോ. മീനാക്ഷി' എന്ന് അറിയപ്പെടാനാണ് താൽപര്യമെന്ന് ദിലീപ് പഴയകാല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന താരപുത്രിമാരിൽ ഒരാളാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏക മകളാണ് മീനാക്ഷി. അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ മീനാക്ഷി അച്ഛനൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്. അച്ഛനൊപ്പം നിൽക്കുന്നതാണ് മീനാക്ഷിക്ക് സന്തോഷമെന്ന് അറിയാമെന്നാണ് മഞ്ജു ഇതേക്കുറിച്ച് പറഞ്ഞത്. ദിലീപ് ജീവിതത്തിലെ ഏറ്റവും പ്രശ്ന കലുഷിതമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയപ്പോഴും മീനാക്ഷി അച്ഛനൊപ്പം നിന്നു. ദിലീപ് രണ്ടാമത് വിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോഴും മീനാക്ഷി പിന്തുണച്ചു.

മീനാക്ഷിയും മഞ്ജു വാര്യരും തമ്മിൽ കാണാറുണ്ടോ എന്ന് വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ മഞ്ജു മകളെ ഫോളോ ചെയ്യുന്നുണ്ട്. മകളുടെ ഫോട്ടോകൾക്ക് ലൈക്ക് ചെയ്യാറുമുണ്ട്. മീനാക്ഷി ജനിച്ചപ്പോൾ മുതൽ കണ്ടിരുന്നത് ഒന്നും ചെയ്യാതിരിക്കുന്ന അമ്മയെയാണ്. അച്ഛനാവട്ടെ ആ സമയത്ത് വലിയ താരം. ലോകം മുഴുവൻ അച്ഛന് ആരാധകർ. അവളെ സംബന്ധിച്ച് അച്ഛനായിരുന്നു ഹീറോ. പറയുന്ന കാര്യങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കുന്ന അച്ഛനായിരിക്കും അവളുടെ ഹീറോ. മഞ്ജുവല്ല മകളെ കൂടെ കൂട്ടാതിരുന്നത്. വരുന്നില്ലെന്ന് മകൾ ഉറപ്പിച്ച് പറയുകയായിരുന്നുവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഒരിക്കൽ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു.

മീനാക്ഷിയെക്കുറിച്ച് മഞ്ജു തന്നോട് സംസാരിക്കാറുണ്ടെന്നും അവൾക്ക് എപ്പോൾ വേണമെങ്കിലും തന്റെ അടുത്തേക്ക് വരാമെന്ന് മഞ്ജു പറഞ്ഞിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്താണ് മഞ്ജു വാര്യർ അഭിനയ രംഗം വിട്ട് വിവാഹിതയായത്. 15 വർഷങ്ങൾക്കിപ്പുറമാണ് മഞ്ജു തിരിച്ചെത്തുന്നത്. ദിലീപുമായി പിരിയുകയും ചെയ്തു. ഇന്ന് ദിലീപിനേക്കാൾ വലിയ താരമാണ് മഞ്ജു വാര്യർ. കരിയറിലെ തുടരെ പരാജയങ്ങളുമായി മോശം സമയത്താണ് ദിലീപുള്ളത്. എന്നാൽ മഞ്ജു വാര്യർ തമിഴിലും മലയാളത്തിലും തിരക്കേറിയ താരമാണ്.

മീനാക്ഷി അഭിമുഖങ്ങൾ നൽകാൻ ഇഷ്ടപ്പെടുന്ന ആളല്ല. ദിലീപിന്റെ അഭിമുഖങ്ങളിലൂടെയാണ് ആരാധകർ മീനാക്ഷിയെക്കുറിച്ച് അറിയാറ്. ശാന്തമായ പ്രകൃതമാണ് മീനാക്ഷിയുടേതെന്ന് ദിലീപ് പറയാറുണ്ട്. താരപുത്രി സിനിമാ രംഗത്തേക്ക് കടന്നുവരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മഞ്ജുവിനെപ്പോലെ ഡാൻസിൽ മീനാക്ഷിക്കും താൽപര്യമുണ്ട്. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ എപ്പോഴും വൈറലാകാറുണ്ട്. മീനാക്ഷി സിനിമാ രംഗത്തേക്ക് വന്നാൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണ്.
ഏതായാലും മീനുക്കുട്ടിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ വൈറലായിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Kavya Madhavan shares birthday wishes for Meenakshi, Dileep's daughter, with celebration photos and videos. Meenakshi is a medical student and a popular social media figure.

#MeenakshiBirthday #KavyaMadhavan #Dileep #CelebrityCelebration #BirthdayWishes #ViralCelebration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia